
financial app : യുഎഇയില്‍ ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കാന്‍ പുതിയ സംവിധാനം; സാമ്പത്തിക ക്രമക്കേട് ഇനി സ്മാര്‍ട്ട് ആപ്പിലൂടെ അറിയിക്കാം
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കാന്‍ പുതിയ സംവിധാനവുമായി യുഎഇ അധികൃതര്‍ രംഗത്ത്. സാമ്പത്തിക ക്രമക്കേട് ഇനി സ്മാര്‍ട്ട് ആപ്പിലൂടെ അറിയിക്കാം. സാമ്പത്തികപരവും ഭരണപരവുമായ തെറ്റായനടപടികള് അധികൃതരെ അറിയിക്കുന്നതിനായാണ് സ്മാര്‍ട്ട് ആപ്പ് financial app ആരംഭിച്ചത്. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം അബുദാബി അക്കൗണ്ടബിലിറ്റി അതോറിറ്റി (എ.ഡി.എ.എ.)യുടെ നേതൃത്വത്തിലാണ് ആപ്പ് വികസിപ്പിച്ചെടുത്തത്. എമിറേറ്റിന്റെ ഡിജിറ്റല്‍ വേദികള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ‘സ്മാര്‍ട്ട് എ.ഡി.എ.എ.’ എന്ന ആപ്പ് ആരംഭിച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
‘വാജിബ്’ ഉള്‍പ്പടെ ഒട്ടേറെ സവിശേഷതകള്‍ ആപ്പില്‍ ലഭ്യമാക്കിയിട്ടുണ്ട്. എ.ഡി.എ.എ.യുടെ അധികാരപരിധിയില്‍വരുന്ന അഴിമതികളുടെ രഹസ്യറിപ്പോര്‍ട്ടുകള്‍ നല്കാന് സാധിക്കുന്ന ഡിജിറ്റല്വേദിയാണ് വാജിബ്.
ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും സ്മാര്‍ട്ട് ആപ്പ് ലഭ്യമാണ്. ഉപഭോക്താക്കളുടെ വ്യക്തിഗതവിവരങ്ങള്‍ മാനിച്ചുകൊണ്ടായിരിക്കും പരാതികള്ക്കെതിരേ നടപടികള്‍ സ്വീകരിക്കുക. ഉപഭോക്താക്കള്‍ അറിയിക്കുന്ന സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ഇതിലൂടെ സാധിക്കും.
മോശം പെരുമാറ്റത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കുന്നത് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനും ഭരണമികവ് വര്‍ധിപ്പിക്കാനും അധികൃതരെ സഹായിക്കും. എമിറേറ്റിലെ സാമ്പത്തിക സംവിധാനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കുകയാണ് അതോറിറ്റി ലക്ഷ്യമിടുന്നത്.
Comments (0)