delhi airport : മദ്യപിച്ച് അസഭ്യം പറഞ്ഞു, വിമാനത്താവള കവാടത്തില്‍ മൂത്രമൊഴിച്ചു; ഇന്ത്യയില്‍ നിന്ന് ഗള്‍ഫിലേക്ക് യാത്ര തിരിച്ചയാള്‍ പിടിയില്‍ - Pravasi Vartha

delhi airport : മദ്യപിച്ച് അസഭ്യം പറഞ്ഞു, വിമാനത്താവള കവാടത്തില്‍ മൂത്രമൊഴിച്ചു; ഇന്ത്യയില്‍ നിന്ന് ഗള്‍ഫിലേക്ക് യാത്ര തിരിച്ചയാള്‍ പിടിയില്‍

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

ഇന്ത്യയില്‍ നിന്ന് ഗള്‍ഫിലേക്ക് യാത്ര തിരിച്ചയാള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റിലായി. സൗദിയിലേക്ക് പോകുന്നതിനായി വിമാനത്താവളത്തില്‍ എത്തിയ ബിഹാര്‍ സ്വദേശിയായ ജൗഹര്‍ അലി ഖാന്‍ എന്നയാളാണ് അറസ്റ്റിലായത്.  വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം മദ്യപിച്ച് ലക്കുകെട്ട് ഡല്‍ഹി വിമാനത്താവളത്തിനുള്ളിലെ പ്രവേശന കവാടത്തില്‍ delhi airport മൂത്രമൊഴിച്ചതിനാണ് ഇയാള്‍ പിടകൂടിയത്.
ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ ആറാം ഗേറ്റിലായിരുന്നു സംഭവം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 സൗദിയിലെ ദമാമിലേക്ക് യാത്ര ചെയ്യുന്നതിനായാണ് ജൗഹര്‍ വിമാനത്താവളത്തില്‍ എത്തിയത്. മദ്യപിച്ച് ലക്കുകെട്ട ജൗഹര്‍ അലറുകയും അസഭ്യം പറയുകയും ചെയ്ത ശേഷമാണ് ആളുകള്‍ നോക്കിനില്‍ക്കെ മൂത്രമൊഴിച്ചത്.

https://www.seekinforms.com/2022/09/30/how-to-easily-translate-messages-and-voice/

അശ്ലീലപ്രവൃത്തികള്‍ ചെയ്തതിനും, മദ്യപിച്ച് പൊതുവിടത്തില്‍ അപമര്യാദയായി പെരുമാറിയതിനും ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളെ സഫ്ദര്‍ജങ് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തിയതില്‍ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചതായി എയര്‍പോര്‍ട്ട് ഡിസിപി രവികുമാര്‍ സിങ് അറിയിച്ചു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *