
bank fraud : പകുതി വിലയ്ക്ക് കെഎഫ്സി കിട്ടുമെന്ന് പരസ്യം; മലയാളികളുടേതടക്കം പണം നഷ്ട്ടപ്പെട്ടു
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
പകുതി വിലയില്‍ കെഎഫ്സി കിട്ടുമെന്ന പരസ്യത്തില്‍ വീണ് ഓര്‍ഡര്‍ ചെയ്തവര്‍ക്കെല്ലാം പണം നഷ്ട്ടപ്പെട്ടു. ടിക് ടോക്കില്‍ പരസ്യം കണ്ട നമ്പറിലേക്കു വിളിച്ച് ഓര്‍ഡര്‍ ചെയ്ത മലയാളികളടക്കം ഉള്ളവര്‍ക്കാണ് പണം bank fraud നഷ്ടപ്പെട്ടത്. അതും തുകയുടെ ഇരുപത് ഇരട്ടി തുക. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം തക്ക സമയത്ത് ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്തതിനാല്‍ നഷ്ടം ഇതില്‍ ഒതുങ്ങി. സംഭവത്തില്‍ ഒരു മലയാളി വനിതയ്ക്കു നഷ്ടപ്പെട്ടത് 5000 ദിര്‍ഹമാണ്.തട്ടിപ്പാണെന്നു തിരിച്ചറിയാത്ത ഒട്ടേറെ പേരുടെ അക്കൗണ്ടില്‍ നിന്നും നിമിഷനേരം കൊണ്ടാണ് പണം പിന്‍വലിഞ്ഞത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
50% ഇളവെന്ന പരസ്യം കണ്ടതോടെ കൊല്ലം നിലമേല്‍ സ്വദേശിയായ ഫിറോസ് ഖാന് വെബ്സൈറ്റില്‍ കയറി 30 ദിര്‍ഹത്തിന് കെഎഫ്സി ഓര്‍ഡര്‍ ചെയ്തു. ക്രെഡിറ്റ് കാര്‍ഡ് വഴി പണം അടച്ചു. ഫോണില്‍നിന്ന് ഓട്ടമാറ്റിക് ആയി ഒടിപി ഡിറ്റക്ട് ചെയ്ത സംഘം പണം പിന്‍വലിച്ച ആദ്യ സന്ദേശം കിട്ടി. നിമിഷങ്ങള്‍ക്കകം 2 മെസേജുകള്‍ കൂടി എത്തി.പരിശോധിച്ചപ്പോള്‍ 30 ദിര്‍ഹത്തിനു പകരം 3 തവണകളായി (230.54, 229.99, 119.40) മൊത്തം 579.93 ദിര്‍ഹം ഈടാക്കിയിരിക്കുന്നു.! തട്ടിപ്പ് തിരിച്ചറിഞ്ഞ ഫിറോസ് ഖാന് ഉടന്‍ ബാങ്കിന്റെ ആപ്പ് വഴി ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തതിനാല്‍ കൂടുതല്‍ നഷ്ടം സംഭവിച്ചില്ല.
ബാങ്ക് സ്റ്റേറ്റ്മെന്റ് വരുമ്പോഴാണ് വഞ്ചിക്കപ്പെട്ട പലരും വിവരം അറിയുന്നത്. സംശയം തോന്നാത്തവിധം കെഎഫ്സിയുടെ വ്യാജ വെബ്സൈറ്റ് നിര്‍മിച്ച് നടത്തിവരുന്ന പുതിയ തട്ടിപ്പില്‍ നൂറുകണക്കിന് ആളുകള്‍ക്ക് പണം നഷ്ടപ്പെട്ടു. ബുക്കിങ് രീതികളെല്ലാം സമാനമായതിനാല്‍ ഓണ്‍ലൈനില്‍ പണം അടച്ചുകഴിയുംവരെ സംശയം ഉണ്ടാകാനിടയില്ല. കമ്പനി പേരും വിഭവങ്ങളുടെ ചിത്രത്തിനു നേരെ യഥാര്‍ഥ വിലയും 50% ഇളവ് കഴിച്ചു നല്‍കേണ്ട വിലയും നല്കി കൊണ്ടാണ് വെബ്സൈറ്റ് തയാറാക്കിയിരിക്കുന്നത്.
അസ്സല് സൈറ്റുകളും വ്യാജനും തിരിച്ചറിയാനാകാത്തതാണ് ഇപ്പോള്‍ പ്രശ്നമാകുന്നത് .പണം നഷ്ടപ്പെട്ടവര്‍ മാനക്കേടോര്‍ത്ത് പുറത്തു പറയാന്‍ മടിക്കുന്നു. കൊറിയറില്‍ അയച്ച സാധനം വീട്ടിലെത്തിക്കുന്നതിന് ഡെലിവറി ഫീസ് അടയ്ക്കാന്‍ ആവശ്യപ്പെട്ടെത്തിയ സന്ദേശങ്ങളോട് പ്രതികരിച്ചവര്‍ക്കും പണം നഷ്ടപ്പെട്ടു. വ്യാജ ഫോണ്‍, എസ്.എം.എസ്, ഇമെയില്‍ സന്ദേശങ്ങള്‍ എന്നിവയോട് പ്രതികരിക്കരുതെന്നും സുരക്ഷിത വെബ്സൈറ്റിലൂടെ മാത്രമേ ഓണ്‍ലൈന്‍ ഇടപാട് നടത്താവൂ എന്നും യുഎഇ ടെലികമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്മെന്റ് റെഗുലേറ്ററി അതോറിറ്റി മുന്നറിയിപ്പ് നല്കി.
ആഭ്യന്തര മന്ത്രാലയവും വിവിധ എമിറേറ്റിലെ പൊലീസും നിരന്തരം ബോധവല്‍ക്കരണം നടത്തിയിട്ടും തട്ടിപ്പിന് ഇരയാകുന്നവര്‍ അനുദിനം പെരുകുകയാണ്. പുതിയ രൂപത്തിലെത്തുന്ന തട്ടിപ്പു തിരിച്ചറിയാന്‍ സദാ ജാഗരൂകരാകണമെന്നും അതോറിറ്റി ഓര്‍മിപ്പിച്ചു.
ശ്രദ്ധിക്കാം
സംശയാസ്പദമായ ലിങ്കിലോ വെബ്സൈറ്റിലോ പ്രവേശിക്കരുത്.
വിശ്വാസ യോഗ്യമല്ലാത്ത മൂന്നാം കക്ഷി സേവന ദാതാക്കളില്‍ നിന്ന് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത്.
തട്ടിപ്പ് സംഘവുമായി ആശയവിനിമയം നടത്തരുത്.
പ്രസ്തുത നമ്പര്‍ ബ്ലോക്ക് ചെയ്ത് അധികൃതരെ വിവരമറിയിക്കുക.
ബാങ്ക് സ്റ്റേറ്റ്മെന്റും ക്രെഡിറ്റ്/ഡബിറ്റ് കാര്‍ഡ് സന്ദേശങ്ങളും പരിശോധിച്ച് പൊരുത്തക്കേട് ഉണ്ടെങ്കില്‍ ഉടനടി ബാങ്കിനെ അറിയിക്കണം
അംഗീകൃത സൈറ്റില്‍നിന്നു മാത്രം പര്‍ച്ചേസ് ചെയ്യുക.
ഓണ്‍ലൈന്‍ ഇടപാടിനു കുറഞ്ഞ പരിധിയുള്ള (1000-2000 ദിര്‍ഹം) പ്രത്യേക കാര്‍ഡ് മാത്രം ഉപയോഗിക്കുക.
യാത്ര ചെയ്യുമ്പോള്‍ ഫോണ്‍ ഓഫാക്കരുത്.
സോഫ്റ്റ്വെയര്/സുരക്ഷാ അപ്ഡേറ്റുകള് ഉപയോഗിച്ച് യഥാസമയം കംപ്യൂട്ടറും മൊബൈല്‍ ഫോണുകളും അപ്ഡേറ്റ് ചെയ്യണം
ഉപയോഗിച്ചിരുന്ന ഫോണ്‍ നഷ്ടപ്പെട്ടാലും നമ്പറും മേല്‍വിലാസവും മാറിയാലും വിവരം യഥാസമയം ബാങ്കിനെ അറിയിക്കണം.
ഫോണില്‍ വിളിച്ചോ ഇമെയില്‍ അയച്ചോ ഏറ്റവും അടുത്തുള്ള ശാഖകള്‍ സന്ദര്‍ശിച്ചോ പരാതിപ്പെടാം.
പരാതിപ്പെടാം
അബുദാബി: [email protected], ഫോണ്‍: 80012, 11611, വെബ് സൈറ്റ്: www.ecrime.ae
ദുബായ്: ഫോണ്‍: 999, ടോള്‍ഫ്രീ-8002626,എസ്എംഎസ് 2828.
ഷാര്‍ജ: ഫോണ്‍ 065943228, വെബ്സൈറ്റ്: [email protected]
Comments (0)