abu dhabi judiciary
Posted By editor Posted On

abu dhabi judiciary : യുഎഇ: മുന്‍ ഭാര്യയുടെ പല്ല് അടിച്ച് തെറിപ്പിച്ചു, പെട്ടിയില്‍ അടച്ചു; ഭര്‍ത്താവിന് ലഭിച്ച ശിക്ഷ എന്താണെന്ന് അറിയേണ്ടേ?

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

മുന്‍ ഭാര്യയെ മര്‍ദ്ദിച്ച കേസില്‍ ഭര്‍ത്താവിന് ശിക്ഷ വിധിച്ച കോടതി. മര്‍ദ്ദനത്തില്‍ പരുക്കേറ്റ യുവതിക്ക് നഷ്ടപരിഹാരം നല്‍കാന്‍ പ്രതി ബാധ്യസ്ഥനാണെന്ന ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയുടെ മുന്‍ വിധി അബുദാബി സിവില്‍ അപ്പീല്‍ കോടതി ശരിവച്ചു.  വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം അബുദാബി സ്വദേശിയെയാണ് കോടതി abu dhabi judiciary ശിക്ഷിച്ചത്. വന്‍ തുകയാണ് ഇയാള്‍ക്ക് കോടതി പിഴ ചുമത്തിയത്. മര്‍ദ്ദനമേറ്റ ഭാര്യയ്ക്ക് നഷ്ടപരിഹാരമായി 50,000 ദിര്‍ഹം നല്‍കണമെന്നാണ് കോടതി ഉത്തരവ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 
നഷ്ടപരിഹാരമായി 50,000 ദിര്‍ഹം യുവതിക്ക് നല്‍കണമെന്ന് സിവില്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി നേരത്തെ വിധിച്ചിരുന്നു. എന്നാല്‍ ഈ വിധിക്കെതിരെ ഇരുവരും അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു. ക്രിമിനല്‍ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുന്‍ ഭാര്യക്ക് 16,000 ദിര്‍ഹം താല്‍ക്കാലിക നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്ന് യുവാവ് ചൂണ്ടിക്കാട്ടി. നഷ്ടപരിഹാര തുക ചെറുതാണെന്നും ഇത് 300,000 ദിര്‍ഹമായി വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് യുവതി അപ്പീലില്‍ കോടതിയെ സമീപിച്ചത്.

ഭര്‍ത്താവ് സ്‌ക്രൂഡ്രൈവര്‍ കൊണ്ട് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് യുവതിക്ക് പല്ലുകള്‍ നഷ്ടമായിരുന്നു. ഇതേതുടര്‍ന്ന് തനിക്കുണ്ടായ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരമായി 300,000 ദിര്‍ഹം നല്‍കണമെന്ന് ആവശ്യപ്പെട്ട് യുവതി തന്റെ മുന്‍ ഭര്‍ത്താവിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. വിവാഹിതരായിരിക്കെ തന്നെ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും അടിച്ചുവെന്നും പെട്ടിയില്‍ അടച്ചെന്നും യുവതി പരാതിയില്‍ പറയുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *