
taxi services in uae ; അനധികൃത ടാക്സി സർവ്വീസുകൾക് ഇതാ എട്ടിന്റെ പണി
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
അനധികൃത ടാക്‌സികളെ taxi services in uae യാത്രയ്ക്ക് വേണ്ടി ആശ്രയിക്കുന്നത് ഒഴിവാക്കണമെന്ന് ആർ ടി എ അധികൃതർ. ഇത്തരത്തിലുള്ള ടാക്സി സർവ്വീസ് ശ്രദ്ധയിൽ പെട്ടാൽ വലിയ തുക പിഴ നൽകേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. സുരക്ഷിതമായ യാത്രക്ക് പൊതുഗതാഗത സംവിധാനങ്ങളായ ബസ്, ടാക്‌സി, എയര്‍പോര്‍ട്ട് ടാക്‌സി, ഷട്ടില്‍ സർവ്വീസ്, സിറ്റി ബസ് സർവ്വീസ് ഉപയോഗിക്കണമെന്നും അനധികൃത ടാക്‌സികളെ ആശ്രയിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം അല്ലാത്തപക്ഷം സ്വന്തം വാഹനത്തിൽ യാത്ര ചെയ്യാനും താമസ മേഖലകള്‍ തുടങ്ങിയ ഇടങ്ങളിലേക്ക് എത്തിച്ചേരാന്‍ അനധികൃത ടാക്സി ഉപയോഗിക്കരുതെന്നും നിർദ്ദേശിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ നീങ്ങിയതോടെ അബുദാബിയിൽ ഷഹാമ, ബനിയാസ്, സിറ്റി ബസ് ടെര്‍മിനല്‍, മുസഫ ബസ് സ്റ്റാന്‍ഡ്, ദുബായ്, അല്‍ അഐന്‍ മേഖലകളിലേക്ക് നിരവധി ബസുകള്‍ നിശ്ചിത സമയങ്ങളിലായി സർവിസ് നടത്തുന്നുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 കൂടാതെ ഇത്തിഹാദ് എയര്‍വേസ് യാത്രക്കാരെ എത്തിക്കാന്‍ ദുബായ്, അല്‍ഐന്‍ എമിറേറ്റുകളിലേക്കും തിരിച്ചും എയര്‍ലൈന്‍ ടാക്‌സിയുമുണ്ട്. ദുബായ് ഇബ്‌നു ബത്തൂത്ത മെട്രോ സ്‌റ്റേഷനിലേക്കും തിരിച്ചും അബുദാബി, മുസഫ ബസ് ടെര്‍മിനലുകളില്‍നിന്ന് സർവ്വീസുണ്ട്. എയര്‍പോര്‍ട്ട് ടാക്‌സിയും ലഭ്യമാണ്.
അതേസമയം, രാജ്യത്ത് അനധികൃത ടാക്സി സര്‍വ്വീസുകള്‍ക്ക് 3000 ദിര്‍ഹം പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാത്രമല്ല വാഹനം 30 ദിവസത്തേക്ക് കണ്ടുകെട്ടുകയും ലൈസന്‍സില്‍ 24 ബ്ലാക്ക് പോയിന്‍റ് ചുമത്തുകയും ചെയ്യും. ഇത്തരം യാത്ര മാർഗങ്ങൾ ഉപയോഗിക്കുന്നത് മൂലം യാത്രികര്‍ക്കുണ്ടാവുന്ന സുരക്ഷ ഭീഷണിയെക്കുറിച്ചും അപകടത്തെക്കുറിച്ചും പൊലീസ് താമസക്കാരെ ബോധവത്കരിക്കുന്നുണ്ട്. ബന്ധപ്പെട്ട അധികൃതരുടെ അനുമതിയില്ലാതെ യാത്രക്കാരെ കൊണ്ടു പോകരുതെന്നും സ്വകാര്യ വാഹന ഡ്രൈവര്‍മാർക്ക് പൊലീസ് നിർദേശം നൽകി. അത്തരത്തിൽ ആയിരക്കണക്കിന് വ്യാജ ടാക്സി വാഹനങ്ങള്‍ അബുദാബിയുടെ വിവിധ മേഖലകളില്‍ സർവ്വീസ് നടത്തിയിരുന്നത് പിടികൂടിയിട്ടുണ്ട്.
Comments (0)