
Pravasi ; മകനെ സ്കൂൾ ബസിൽ കയറ്റാൻ പോയ മലയാളി ഗൾഫിൽ കുഴഞ്ഞുവീണ് മരിച്ചു
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
മകനെ സ്കൂൾ ബസിൽ കയറ്റി വിടാൻ പോയ പ്രവാസി Pravasi മലയാളി കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ കുന്നംകുളം സ്വദേശിയായ സത്യനാഥൻ ഗോപി (50) ആണ് കഴിഞ്ഞ ദിവസം ബഹ്റൈനിൽ മരിച്ചത്. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം അൽ മന്നായ് കമ്പനിയിലെ ജീവനക്കാരനായിരുന്നു അദ്ദേഹം. ബഹ്റൈനിലെ ഇന്ത്യൻ സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ ഏകമകനായ ശ്രീനാഥിനെ സ്കൂൾ ബസിൽ കയറ്റാൻ പോയപ്പോഴായിരുന്നു സംഭവം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 കുഴഞ്ഞു വീണ ഉടൻ തന്നെ മറ്റ് രക്ഷിതാക്കൾ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരേതരായ ഗോപിയുടെയും ശ്രീമതിയുടെയും മകനാണ് സത്യനാഥൻ. ഭാര്യ സുധ, ഫോഗ് പ്രിന്റിങ് സർവീസസിൽ ജോലി ചെയ്യുന്നു. കുടുംബം ഇപ്പോൾ കോയമ്പത്തൂരിലാണ് സ്ഥിരതാമസം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ നടക്കുന്നതായി സാമൂഹിക പ്രവർത്തകൻ മനോജ് വടകര അറിയിച്ചു.
Comments (0)