Posted By editor Posted On

iphone se : പുതുവര്‍ഷത്തില്‍ മുഖവര മാറ്റുന്ന ഫീച്ചറുമായി ഐഫോണ്‍ എത്തുന്നു

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

ന്യൂയോർക്ക്: പുതുവർഷത്തിൽ പുത്തൻ ഫീച്ചേഴ്സുമായി വിപണിയിലെത്താൻ ഒരുങ്ങുകയാണ് ഐഫോൺ.എന്നാൽ iphone seപുതിയ മോഡലുകളുടെ വില കൂടുമെന്നാണ് സൂചന.ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഐഫോൺ 15 പ്രോ,ഐഫോൺ 15 പ്രോ മാക്സ് എന്നീ മോഡലുകളുടെ വിലയിലാകും വർദ്ധനവ് ഉണ്ടാവുക.ഇപ്പോഴുള്ളവാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0   പ്രോ മോഡലുകളെക്കാളും മുന്തിയ ഫീച്ചറുകൾ 15 പ്രോ മോഡലുകളിലും ഉണ്ടാകുമെന്നും വെബിയോ നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡൈനാമിക് ഐസ്ലാൻഡിലും ക്യാമറയിലും വലിയ പുരോഗതി കൈവരിച്ചാവും പുത്തൻ മോഡൽ ഇറങ്ങുക.ഐഫോൺ 14ന് 999 യുഎസ് ഡോളറും 14 പ്രോക്ക് 1099 ഡോളറുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഐഫോൺ 14 വിൽക്കുന്നത് 79900 രൂപയ്ക്കും ഐഫോൺ 14 പ്ലസ് 89900 രൂപയ്ക്കും ആണ്.

ക്വാഡ് പിക്സൽ സെൻസർ, സെൻസർ ഷിഫ്റ്റ് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ, 4കെ വീഡിയോ സപ്പോർട്ട്, ഫോട്ടോണിക് എൻജിൻ എന്നിവയാണ് പ്രോ സീരീസിന്റെ ക്യാമറ സവിശേഷതകൾ. ഓൾവെയ്സ് ഓൺ ഡിസ്‌പ്ലേ, ക്രാഷ് ഡിറ്റക്ഷൻ, സാറ്റലൈറ്റ് കണക്ടഡ് എമർജൻസി റെസ്പോൺസ് ഫെസിലിറ്റി, അഡ്വാൻസ്ഡ് സെക്യൂരിറ്റി ഫീച്ചേഴ്സ് തുടങ്ങിയവയാണ് ഐഫോൺ 14 പ്രോ, പ്രോ മാക്സ് എന്നിവയിലെ മറ്റു പ്രത്യേകതകള്‍.ഐഫോൺ 14 പ്രോ തുടങ്ങുന്നത് 1,29,900 രൂപയിലും ഐഫോൺ 14 പ്രോ മാക്‌സിന് 1,39,900 രൂപയുമാണ് വില.

ഐഫോൺ 14, ഐഫോൺ പ്ലസ്, ഐഫോൺ മാക്‌സ്, പ്രോമാകസ് എന്നീ മോഡലുകളാണ് ഐഫോൺ 14 പരമ്പരയിലുള്ളത്. ഐഫോൺ ചരിത്രത്തിലെ ആദ്യ 48 എം.പി ക്യാമറയാണ് 14 പ്രോ പരമ്പരയുടെ സവിശേഷതകളിലൊന്ന്. എക്കാലത്തെയും മികച്ച ക്യാമറ സിസ്റ്റമാണ് ഇതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *