Emiratisation
Posted By shehina Posted On

Emiratisation ; യുഎഇ : ഇമാറാത്തിവത്കരണവുമായി ബന്ധപ്പെട്ട് കനത്ത നടപടിയുമായി അധികൃതർ

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

യുഎഇയിൽ ഇമാറാത്തിവത്കരണത്തില്‍ വീഴ്ചവരുത്തുന്നവര്‍ പിഴയടച്ചില്ലെങ്കില്‍ കനത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി അധികൃതര്‍. മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളിലാണ് നടപടിയെ കുറിച്ച് വ്യക്തമാക്കുന്നത്. ഇമാറാത്തി ജീവനക്കാരെ നിയമിക്കുന്നതില്‍ വീഴ്ചവരുത്തുന്ന സ്ഥാപനങ്ങള്‍ നിശ്ചിത സമയത്ത് പിഴ അടച്ചില്ലെങ്കില്‍ തൊഴില്‍ പെര്‍മിറ്റ് റദ്ദാകും. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം  രണ്ട് ശതമാനം ഇമാറാത്തികളെയാണ് 50ല്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ നിയമിക്കേണ്ടത്. ഈ വര്‍ഷം അവസാനം ഇത് നാല് ശതമാനമായി ഉയര്‍ത്തും. ഫ്രീ സോണില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ഇമാറാത്തിവത്കരണം നടപ്പാക്കി തുടങ്ങിയിട്ടില്ല.

ഇമാറാത്തിവത്കരണത്തില്‍ വീഴ്ചവരുത്തുന്ന സ്ഥാപനങ്ങള്‍ ഒരു ജീവനക്കാരന് മാസം 6000 ദിര്‍ഹം എന്നകണക്കില്‍ 72,000 ദിര്‍ഹമാണ് ഒരു വര്‍ഷം പിഴ അടക്കേണ്ടത്. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരായ നടപടികള്‍ മന്ത്രാലയം കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0   കൃത്യമായി പിഴ അടച്ചില്ലെങ്കില്‍ സ്ഥാപനത്തെ ഇ- ഫോളോ അപ് എന്ന പട്ടികയില്‍ ഉള്‍പ്പെടുത്തും. രണ്ടാമാത്തെ ഘട്ടത്തിൽ സ്ഥാപനത്തിന്റെ തൊഴില്‍ പെര്‍മിറ്റ് പുതുക്കാതിരിക്കുകയും പുതിയ പെര്‍മിറ്റ് അനുവദിക്കുകയും ഇല്ല. നിശ്ചിത ദിവസത്തിന് ശേഷം മൂന്ന്, 10, 17 ദിവസങ്ങളിലായി സ്ഥാപനത്തിന് നോട്ടീസ് അയക്കും. പിഴ അടക്കാനും ഇമാറാത്തികളെ നിയമിക്കാനും നോട്ടീസില്‍ നിര്‍ദേശം നല്‍കും. രണ്ട് മാസത്തിന് ശേഷവും നടപടിയില്ലെങ്കില്‍ ഉടമയുടെ ഉടമസ്ഥതയിലുള്ള മറ്റ് സ്ഥാപനങ്ങള്‍ക്കും പെര്‍മിറ്റ് അനുവദിക്കുന്നതും പുതുക്കുന്നതും നിര്‍ത്തലാക്കും. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും നിശ്ചിത എണ്ണം ഇമാറാത്തികളെ നിയമിക്കാത്ത സ്ഥാപനങ്ങളെ മൂന്നാം കാറ്റഗറിയിലേക്ക് തരംതാഴ്ത്തുമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *