
Construction firm ; യുഎഇ ; നിർമ്മാണ കമ്പനിയിൽ നിന്നും വൻ തുക പിഴ ഈടാക്കി ബസ് സപ്ലൈ കമ്പനി
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
അബുദാബിയിലെ ഒരു നിർമ്മാണ കമ്പനി Construction firm ബസ് സപ്ലൈ ആൻഡ് റെന്റൽ കമ്പനിക്ക് വൻ തുക പിഴ നൽകാൻ കോടതി ഉത്തരവിട്ടു. നിർമ്മാണ കമ്പനിയിലെ തൊഴിലാളികളുടെ യാത്ര സൗകര്യത്തിന് വേണ്ടിയാണ് ബസ് വാടകക്ക് എടുത്തത്. എന്നാൽ തുടക്കത്തിൽ പറഞ്ഞ പ്രകാരമുള്ള വാടക കരാറുകാരായ നിർമ്മാണ കമ്പനിയിലെ ആളുകൾ നൽകാത്തതിനെ തുടർന്ന് ഇവർക്കെതിരെ പരാതി നൽകുകയായിരുന്നു. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം തുടർന്ന് കോടതി പരിശോധിച്ചപ്പോൾ പരാതി സത്യമാണെന്ന് തിരിച്ചറിഞ്ഞതോടെ നിർമ്മാണ കമ്പനിക്ക് വൻ തുക പിഴ നൽകാൻ വിധിക്കുകയായിരുന്നു. 883,000 ദിർഹം നൽകണമെന്നാണ് ആവശ്യപ്പെട്ടുകൊണ്ട് അബുദാബി വാണിജ്യ കോടതിയിലാണ് കേസ് ഫയൽ ചെയ്തത്.
നിർമ്മാണ കമ്പനിയിലെ തൊഴിലാളികൾക് ആവശ്യമായ ബസുകളും മറ്റും നിശ്ചിത തുകയ്ക്ക് നൽകാമെന്നായിരുന്നു ഇരു കൂട്ടരും തമ്മിൽ ഉറപ്പിച്ച കരാർ. എന്നാൽ പിന്നീട് നിർമ്മാണ കമ്പനി ഇത് തെറ്റിക്കുകയായിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ബസുകളും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ചിട്ടും പണം നൽകിയില്ല. ഇതോടെയാണ് ബസ് റെന്റൽ കമ്പനി പരാതിയുമായി മുന്നോട്ട് പോയത്. ഇരു കൂട്ടരുടെയും പക്ഷം കേട്ടതിനു ശേഷം അബുദാബി വാണിജ്യ കോടതിയാണ് 883,000 ദിർഹം നൽകണമെന്ന് ഉത്തരവിട്ടിരിക്കുന്നത്. കൂടാതെ ഈ തുകയ്ക്ക് മീതെ 5 % പലിശ നൽകാനും കോടതി വിധിച്ചു.
Comments (0)