
Ajman Real Estate; കുതിപ്പ് തുടർന്ന് അജ്മാൻ ; എമിറേറ്റിൽ നടന്നത് വമ്പൻ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ കണക്കുകൾ പരിശോധിക്കാം
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള് പരിശോധിക്കാം
കഴിഞ്ഞ വർഷം അജ്മാനിൽ കോടികളുടെ റിയൽ എസ്റ്റേറ്റ് Ajman Real Estate ഇടപാടുകൾ ആണ് നടന്നെന്ന് റിപ്പോർട്ടുകൾ. 1190 കോടി ദിർഹത്തിൻറെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടന്നതായും 10,448 റിയൽ എസ്റ്റേറ്റ് ഇടപാടുകൾ രജിസ്റ്റർ ചെയ്തതായും ഡിപ്പാർട്മെൻറ് ഓഫ് ലാൻഡ്സ് ആൻഡ് റിയൽ എസ്റ്റേറ്റ് റഗുലേഷൻ വ്യക്തമാക്കി. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം 1.4 ബില്യൻ ദിർഹമിന്റെ ഇടപാടുകൾ നടന്ന നവംബറിലാണ് ഏറ്റവും ഉയർന്ന മൂല്യം നേടിയത്. എമിറേറ്റ്സ് സിറ്റി പ്രോജക്റ്റ് ഏറ്റവും കൂടുതൽ ട്രേഡ് ചെയ്യപ്പെടുന്ന പ്രധാന പദ്ധതികളുടെ പട്ടികയിൽ ഒന്നാമതെത്തി. അജ്മാൻ വൺ, അജ്മാൻ പേൾ എന്നീ പ്രോജക്ടുകളാണ് തൊട്ടുപിന്നിൽ.
മൊത്തം നടന്ന 8,399 ഇടപാടുകളുടെ മൂല്യം 1190 കോടി ദിർഹമാണ്. അജ്മാൻ എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് വിപണി മികച്ച പ്രകടനം കാഴ്ചവെച്ചതായും 2022ൽ മികച്ച വളർച്ച കൈവരിക്കുകയും ചെയ്തുവെന്ന് ലാൻഡ്സ് ആൻഡ് റിയൽ എസ്റ്റേറ്റ് റഗുലേഷൻ വകുപ്പ് മേധാവി ശൈഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമി വ്യക്തമാക്കി.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ഇത് പ്രാദേശികവും അന്തർദേശീയവുമായ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതായും സർക്കാർ സേവനങ്ങളുടെ ഗുണനിലവാരം, ഇടപാടുകൾ പൂർത്തിയാക്കാനുള്ള എളുപ്പം, നിക്ഷേപ അവസരങ്ങളുടെ വൈവിധ്യം, വളരുന്ന സമ്പദ്യ വ്യവസ്ഥ, നൂതന അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വർദ്ധിപ്പിച്ചതായും ചൂണ്ടിക്കാട്ടി.
Comments (0)