
rent attestation : വാടക അറ്റസ്റ്റേഷന്‍ പിഴകളിലെ 50 ശതമാനം ഇളവ്; കാലാവധി നീട്ടി
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
വാടക കരാറുകളുടെ അറ്റസ്റ്റേഷന്‍ ഫീസിന്റെ rent attestation കാലതാമസത്തിനുള്ള 50 ശതമാനം ഇളവ് നീട്ടി നല്‍കി ഷാര്‍ജ. താമസക്കാര്‍ക്ക് 2023 ഫെബ്രുവരി 1 വരെ കിഴിവ് ലഭിക്കും. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം ഷാര്‍ജ കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി ചൊവ്വാഴ്ച എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച സാഹചര്യത്തിലാണ് വിപുലീകരണം പ്രഖ്യാപിച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
ഒക്ടോബറില്‍, വാടക കരാറുകളുടെ വൈകിയുള്ള സാക്ഷ്യപ്പെടുത്തല്‍ ഫീസില്‍ 50 ശതമാനം ഇളവ് ഷാര്‍ജ പ്രഖ്യാപിച്ചിരുന്നു. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശങ്ങള്‍ പാലിച്ചായിരുന്നു നടപടി.
ഷാര്‍ജയില്‍ വാടക കരാറുകള്‍ മുനിസിപ്പാലിറ്റി സാക്ഷ്യപ്പെടുത്തിയിരിക്കണം. വാര്‍ഷിക വാടകയുടെ 4 ശതമാനമാണ് അറ്റസ്റ്റേഷന്‍ ചാര്‍ജ്, കരാര്‍ ഇഷ്യൂ ചെയ്ത് 90 ദിവസത്തിനകം നടപടിക്രമങ്ങള്‍ നടത്തണം. ഇല്ലെങ്കില്‍ പിഴ ഈടാക്കും.
Comments (0)