pathaan movie
Posted By editor Posted On

pathaan movie : ആക്ഷനും ഗ്ലാമറും ഇടകലര്‍ന്ന ഷാരൂഖ് ഖാന്റെ പത്താന്‍ ട്രെയിലര്‍ യുഎഇയില്‍ റിലീസ്; വീഡിയോ കാണാം

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

ആക്ഷനും ഗ്ലാമറും ഇടകലര്‍ന്ന ഷാരൂഖ് ഖാന്റെ പത്താന്‍ ട്രെയിലര്‍ യുഎഇയില്‍ റിലീസ് ചെയ്തു. ഇന്ന് പുറത്തിറക്കിയ pathaan movie ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതികരണം നേടി. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം യുഎഇ സമയം രാവിലെ 9.30ന് റിലീസ് ചെയ്ത് അരമണിക്കൂറിനുള്ളില്‍ ട്രെയിലര്‍ യുട്യൂബില്‍ ഒരു ദശലക്ഷത്തിലധികം വ്യൂസ് നേടി.
പത്താന്‍ യുഎഇയിലും പുറത്തുമുള്ള ബോളിവുഡ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ജോണ്‍ എബ്രഹാം പ്രതിനായകനെ അവതരിപ്പിക്കുന്നു. ദീപിക പദുക്കോണിന് സിനിമയില്‍ ഉഗ്രമായ വേഷമുണ്ടെന്ന് സംവിധായകന്‍ സിദ്ധാര്‍ത്ഥ് ആനന്ദ് പറയുന്നു.

ഹൈ-ഒക്ടെയ്ന്‍ ആക്ഷന്‍ സീക്വന്‍സുകളും സ്‌പെഷ്യല്‍ ഇഫക്റ്റുകളും ഫീച്ചര്‍ ചെയ്യുന്ന, പത്താന്‍ ട്രെയിലര്‍ ആരംഭിക്കുന്നത് ദുബായിലെ ബുര്‍ജ് ഖലീഫയുടെ ഒരു ഷോട്ടോടെയാണ്. ഒരു സ്വകാര്യ ഭീകര സംഘടനയായ ഔട്ട്ഫിറ്റ് എക്സിന്റെ തലവനായ ജോണ്‍ എബ്രഹാമിന്റെ കഥാപാത്രം ഒരു കാറിനെ തകര്‍ത്ത് ഇന്ത്യയ്ക്കെതിരെ വന്‍ ആക്രമണം നടത്തുന്നു.

‘തനിക്ക് വേണ്ടി രാജ്യത്തിന് എന്ത് ചെയ്യാന്‍ കഴിയും എന്ന് ഒരു സൈനികന്‍ ചോദിക്കില്ല, രാജ്യത്തിന് വേണ്ടി തനിക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നാണ് അവന്‍ ചോദിക. ജയ് ഹിന്ദ്’ എന്ന പഠാന്റെ ഡയലോഗാണ് ട്രെയിലറിലെ ഹൈലൈറ്റ്. 2018ലെ സീറോയ്ക്ക് ശേഷം ഷാരൂഖ് ഖാന്റെ ബിഗ് സ്‌ക്രീനിലെ ഗംഭീര തിരിച്ചുവരവായി കണക്കാക്കപ്പെടുന്ന പത്താന്‍ ജനുവരി 25 ന് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ റിലീസ് ചെയ്യും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *