
go air first : അമ്പതോളം യാത്രക്കാരെ മറന്ന് പറന്നുപൊങ്ങി വിമാനം, യാത്രക്കാര്‍ പ്രതിഷേധിച്ചു; റിപ്പോര്‍ട്ട് തേടി അധികൃതര്‍
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
അമ്പത് യാത്രക്കാരെ മറന്ന് പറന്നുപൊങ്ങി ഗോ ഫസ്റ്റ് വിമാനം. ബംഗളൂരു വിമാനത്താവളത്തിലാണ് സംഭവം നടന്നത്. ബംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനമാണ് go air first യാത്രക്കാരെ കയറ്റാതെ പറന്നത്. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം വിമാനത്താവളത്തില്‍ നിന്ന് ഫ്ളൈറ്റിലേക്ക് യാത്രക്കാരെ കൊണ്ടുപോകുന്ന ബസില്‍ ഉണ്ടായിരുന്ന അന്‍പത് പേരെയാണ് ഫ്ളൈറ്റ് അധികൃതര്‍ മറന്ന് പോയത്.
തിങ്കളാഴ്ച രാവിലെ 6.30 ന്റെ ജി8 116 വിമാനത്തിലാണ് സംഭവം. വിമാനത്തിനടുത്തേക്ക് യാത്രക്കാരെ കൊണ്ടുപോയത് നാല് ബസുകളിലായായിരുന്നു. ഇതില്‍ ഒരു ബസിലെ 55 യാത്രക്കാരെയാണ് ഗോ ഫസ്റ്റ് അധികൃതര്‍ മറന്ന് പോയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 യാത്രക്കാരുടെ ബോര്‍ഡിങ് പാസുകള്‍ നല്‍കുകയും ബാഗുകള്‍ ഉള്‍പ്പെടെ പരിശോധന കഴിയുകയും ചെയ്തിട്ടാണ് പിഴവ് സംഭവിച്ചത്.
സംഭവത്തെ തുടര്‍ന്ന് യാത്രക്കാര്‍ പരാതി നല്‍കി. ഇതിന് പിന്നാലെ നാല് മണിക്കൂറിന് ശേഷം പറന്ന 10 മണിയുടെ ഗോ ഫസ്റ്റ് വിമാനത്തില്‍ യാത്രക്കാരെ ഉള്‍പ്പെടുത്തി ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയായിരുന്നു. എന്നാല്‍, വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരെ ഉള്‍പ്പെടെ ട്വിറ്ററില്‍ ടാഗ് ചെയ്ത് നിരവധി പരാതികളാണ് യാത്രക്കാര്‍ നല്‍കിയിരുന്നത്. സംഭവത്തില്‍ ഡിജിസിഎ വിമാന അധികൃതരോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വിഷയത്തില്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം നടപടി കൈകൊള്ളുമെന്ന് ഡിജിസിഎ അറിയിച്ചു. അതേസമയം സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച ഗോ ഫസ്റ്റ്, എന്നാല്‍ മറ്റൊരു പ്രസ്താവനയും ഇതുവരെ നടത്തിയിട്ടില്ല.
Comments (0)