
free flight booking : പൂച്ചക്കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ തയ്യാറാകുന്നവര്‍ക്ക് സൗജന്യ വിമാന യാത്ര; പ്രഖ്യാപനവുമായി എയര്‍ലൈന്‍
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
പൂച്ചക്കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ തയ്യാറാകുന്നവര്‍ക്ക് സൗജന്യ വിമാന യാത്ര നേടാം. പുതിയ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് എയര്‍ലൈന്‍. ഫ്രോണ്ടിയര്‍ വിമാനക്കമ്പനിയാണ് പൂച്ചക്കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ തയ്യാറാകുന്നവര്‍ക്ക് സൗജന്യ യാത്ര free flight booking പ്രഖ്യാപിച്ചത്. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം അമേരിക്കയിലെ മൃഗസംരക്ഷണ സംഘടനയായ ലാസ് വേഗാസ് ആനിമല്‍ ഫൗണ്ടേഷന്റെ സംരക്ഷണത്തിലുളള ഫ്രോണ്ടിയര്‍, സ്പിരിറ്റ്, ഡെല്‍റ്റ എന്നിങ്ങനെ പേരിട്ടിരിക്കുന്ന മൂന്നു പൂച്ചക്കുഞ്ഞുങ്ങളെ ദത്തെടുക്കുന്നവര്‍ക്കാണ് ഫ്രോണ്ടിയര്‍ വിമാനക്കമ്പനി സൗജന്യ സഫാരി പ്രഖ്യാപിച്ചിരിക്കുന്നത്.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
ഡെല്‍റ്റയെയും സ്പിരിറ്റിനെയും ദത്തെടുക്കുന്നവര്‍ക്ക് 250 ഡോളര്‍ വിലമതിക്കുന്ന രണ്ടു യാത്രാ വൗച്ചറുകളാണ് ലഭിക്കുക. ഫ്രോണ്ടിയര്‍ എന്ന പൂച്ചക്കുഞ്ഞിനെ ദത്തെടുക്കുന്നവര്‍ക്ക് 250 ഡോളറിന്റെ നാലു യാത്രാ വൗച്ചറുകളും ലഭിക്കും. വൗച്ചറുകള്‍ക്ക് ഈ വര്‍ഷം മുഴുവന്‍ കാലാവധിയുണ്ടാകും. വെറും രണ്ടാഴ്ച മാത്രമാണ് പൂച്ചക്കുഞ്ഞുങ്ങളുടെ പ്രായം. ആറാഴ്ച പ്രായവും ഒന്നര പൗണ്ട് തൂക്കവും വെച്ചാല്‍ മാത്രമേ പൂച്ചക്കുഞ്ഞുങ്ങളെ ദത്തു നല്‍കുകയുള്ളൂ. നേരത്തെയും മൃഗസംരക്ഷണ ക്യാമ്പയ്‌നുകളുമായി ഫ്രോണ്ടിയര്‍ വിമാനക്കമ്പനി രംഗത്തു വന്നിരുന്നു. അമേരിക്കയിലെ ഡന്‍വര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോ കോസ്റ്റ് എയര്‍ലൈനാണ് ഫ്രോണ്ടിയര്‍.
Comments (0)