wellness checkup
Posted By editor Posted On

wellness checkup : സംസ്ഥാനത്ത് ഹൃദയാഘാതം വരുന്ന ചെറുപ്പക്കാരില്‍ 25 ശതമാനവും മുപ്പതു വയസ്സിന് താഴെ; കാരണങ്ങള്‍ എന്തെല്ലാം? എന്തൊക്കെ ശ്രദ്ധിക്കണം?

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

മുമ്പൊക്കെ 60 പിന്നിട്ടവരിലെ അസുഖമായിരുന്നു ഹൃദയാഘാതം. എന്നാല്‍ ഇന്ന് 25-45 പ്രായത്തില്‍ ഹാര്‍ട്ട് അറ്റാക്ക് വരുന്നവരുടെ എണ്ണം വളരെക്കൂടി. ചെറുപ്പക്കാരില്‍ അറ്റാക്ക് വരുന്നവരില്‍ 25 ശതമാനം 30 വയസ്സില്‍ കുറവുള്ളവരാണ് wellness checkup എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.  വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം 1993ല്‍ ഇത് 1.4 ശതമാനം മാത്രമായിരുന്നു. 30 വര്‍ഷംകൊണ്ട് ഹൃദ്രോഗ സാധ്യത കുതിച്ചുയര്‍ന്നു. 2000ത്തിന് ശേഷം ഹൃദയാഘാത നിരക്ക് വര്‍ഷം രണ്ടുശതമാനം കൂടുകയാണ്.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഹൃദ്രോഗ സാധ്യത കൂടുതലാണ് കേരളത്തില്‍. 20 ശതമാനമാളുകള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള ഹൃദ്രോഗമുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0  63,000 തീവ്ര ഹൃദയാഘാതങ്ങളാണ് ഒരുവര്‍ഷം കേരളത്തില്‍ ഉണ്ടാകുന്നത്. ഇതില്‍ ചെറുപ്പക്കാര്‍ ധാരാളം. ഓരോവര്‍ഷവും ചെയ്യുന്ന ആന്‍ജിയോപ്ലാസ്റ്റികളുടെ എണ്ണവും കൂടുന്നു. ഏതാണ്ട് 45,000 ആന്‍ജിയോപ്ലാസ്റ്റിയാണ് കഴിഞ്ഞവര്‍ഷം ചെയ്തത്. ഇതില്‍ തന്നെ 12,000 ജീവന്‍ രക്ഷിക്കാന്‍ അടിയന്തരമായി ചെയ്യുന്ന പ്രൈമറി ആന്‍ജിയോപ്ലാസ്റ്റിയാണ്. ഈ ചെറിയ സംസ്ഥാനത്ത് 120 കാത്ത് ലാബുകളുണ്ട്. ആധുനിക ചികിത്സ ലഭ്യമാവുന്നതുകൊണ്ടാണ് ഹാര്‍ട്ട് അറ്റാക്ക് മരണങ്ങള്‍ നമുക്ക് കുറക്കാനാവുന്നത്.
ചെറുപ്പത്തില്‍തന്നെ അറ്റാക്ക് വരുന്നതിന് പലകാരണങ്ങളാണ് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. നിയന്ത്രണമില്ലാത്ത ബി.പി., പ്രമേഹം, കൊളസ്‌ട്രോള്‍, അമിതവണ്ണം, പുകവലി, തീരെ വ്യായാമം ഇല്ലാത്ത ജീവിതം മുതലായ പരമ്പരാഗത അപകടഘടകങ്ങള്‍ക്കു പുറമെ മറ്റു ചില കാരണങ്ങളും ചെറുപ്പക്കാരില്‍ അറ്റാക്കിന് വഴിവെക്കുന്നു.

പാരമ്പര്യ സ്വാധീനം
ഹൃദയാഘാതം വരാന്‍ പാരമ്പര്യ, ജനിതകപരമായ പ്രവണത 15ശതമാനം വരെയുണ്ട്. 50 വയസ്സിനു ശേഷം അച്ഛനോ അമ്മയ്‌ക്കോ ഹൃദയാഘാതം വരുന്നവരില്‍ അതുകൊണ്ട് തന്നെ സാധ്യത കൂടും. ചില ജീനുകളുടെ സ്വാധീനം ഹൃദയാഘാതത്തിന് സാധ്യത കൂട്ടുന്നു. അതിനൊപ്പം മറ്റ് അപകടഘടകങ്ങള്‍ കൂടി വന്നാല്‍ സാധ്യത പതിന്മടങ്ങാവും. ചെറുപ്പക്കാരിലെ മദ്യത്തിന്റെ അമിതോപയോഗം, മറ്റ് ലഹരിവസ്തുക്കളുടെ ഉപയോഗം, അമിത മനസ്സമ്മര്‍ദം എന്നിവ പുതിയകാലത്ത് വലിയ അപകടമാവുന്നുണ്ട്.
അജ്ഞാത കാരണങ്ങള്‍ കൊറോണറി ആര്‍ട്ടറിയില്‍ വലിയ ബ്ലോക്കില്ലാതെ തന്നെ ഹൃദ്രോഗം വരുന്നതായി നിരീക്ഷണമുണ്ട്. സൂക്ഷ്മധമനികളിലും ലോമികളിലും ഉണ്ടാകുന്ന താത്കാലിക തടസങ്ങളാണ് ഇതിന് കാരണം. ആന്‍ജിയോഗ്രാമില്‍ ഇതു പരിശോധിക്കാറില്ല. ധമനികള്‍ ചുരുങ്ങി (കൊറോണറി സ്പാസം) രക്ത സഞ്ചാരം കുറയുന്നതും മറ്റൊരു കാരണമാണ്.
അമിത വ്യായാമം
ശരീരവടിവിനും സിക്‌സ് പാക്കിനുമൊക്കെയായി സമയപരിധിയില്ലാതെ ചെയ്യുന്ന അമിത വ്യായാമം ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നു. ശരീരത്തിന് പറ്റാവുന്നതിലുമപ്പുറം വലിച്ചിഴച്ചാല്‍ ഹൃദയം താങ്ങില്ല. മിതമായ വ്യായാമം ആഴ്ചയില്‍ 150 മിനിറ്റു മതി. തീവ്ര വ്യായാമം 75 മിനിറ്റും. പലരും 300 മുതല്‍ 450 മിനിറ്റുവരെ ആഴ്ചയില്‍ കഠിന വ്യായാമം ചെയ്യുന്നു. അപ്പോള്‍ ഓവര്‍ ട്രെയിനിങ് സിന്‍ഡ്രോം (ഒ.ടി.എസ്.) എന്ന അവസ്ഥ വരും. അമിത വ്യായാമം ചെയ്യുന്ന ഭൂരിഭാഗമാളുകളിലും ഒ.ടി.എസ്. കാണാറുണ്ട്.
പേശികളെ അമിതമായി അലട്ടിയാല്‍ റാബ്‌ഡോമയോലൈസിസ് ഉണ്ടാകും. പേശികളില്‍ ചെറുമുറിവുകള്‍ ഉണ്ടാകും. ഹൃദയപേശികളിലും ഇതുണ്ടാകാം. അപ്പോള്‍ മയോഗ്ലോബിന്‍ ചോര്‍ന്ന് ദോഷമുണ്ടാക്കും. കഠിന വ്യായാമം അമിതമായാല്‍ ധമനികളില്‍ കാല്‍സ്യം അടിഞ്ഞ് പ്ലാക്കുകള്‍ രൂപപ്പെട്ട് ബ്ലോക്കുകള്‍ ഉണ്ടാവുകയും ചെയ്യും. ചൂടായ ശരീരം തണുക്കുകയും വേണം. കഠിന വ്യായാമത്തിനു ശേഷം ശരീരത്തിന് കൃത്യമായ വിശ്രമം വേണം. മിക്കവരും ഇതില്‍ ശ്രദ്ധിക്കുന്നില്ല. അതിനാല്‍ സ്ട്രസ്സ് ഹോര്‍മോണ്‍ കൂടി നില്‍ക്കും.

കോവിഡിന് ശേഷം
കോവിഡ് വരുന്നതിനു മുന്‍പ് തന്നെ കേരളത്തില്‍ ഹൃദയാഘാത നിരക്ക് വളരെ ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. കോവിഡനന്തരം മയോകാര്‍ഡൈറ്റിസ് എന്ന ഹൃദയപേശി രോഗം കൂടിയതായി വിലയിരുത്തലുണ്ട്. പേശീ സങ്കോചന ശേഷി കുറയുന്നതാണ് പ്രശ്‌നമാകുന്നത്. കോവിഡ് പലതലത്തില്‍ ഉണ്ടാക്കിയ സ്‌ട്രെസും ഹൃദയാരോഗ്യത്തെയും ബാധിച്ചുകാണണം. കോവിഡ് ഹൃദയാരോഗ്യത്തെ എങ്ങനെബാധിക്കുന്നു എന്നതിനെക്കുറിച്ച് പഠനം നടത്താന്‍ ഐ.സി.എം.ആര്‍. തീരുമാനിച്ചിട്ടുണ്ട്.
പരിശോധനകള്‍ ആരംഭിക്കണം
ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്ന 50 ശതമാനമാളുകളിലും ലക്ഷണങ്ങള്‍ ഒന്നും ഉണ്ടാകുന്നില്ല. അതിനാല്‍ 30 വയസ്സാകും മുന്‍പ് തന്നെ നിര്‍ബന്ധമായും ആരോഗ്യ പരിശോധനകള്‍ നടത്തി ഹൃദയാരോഗ്യം ഉറപ്പാക്കണം. 25 കഴിഞ്ഞവര്‍ ഇക്കാര്യത്തില്‍ ബോധവാന്മാരാകണം. പ്രത്യേകിച്ചും പുരുഷന്‍മാര്‍. കഠിന വ്യായാമ പദ്ധതി തുടങ്ങും മുന്‍പ് ഡോക്ടറുടെ ഉപദേശം തേടുകയും വേണം. ധമനികളുടെ ജരിതാവസ്ഥ ചെറുപ്രായത്തില്‍ തന്നെ ആരംഭിക്കുന്നുണ്ട്. അതിനാല്‍ കാലം മാറുന്നതിന് അനുസരിച്ച് ആരോഗ്യ പരിപാലനത്തിലും മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കണം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *