
traffic fine : യുഎഇയിലെ വാഹനമോടിക്കുന്നവര്‍ക്ക് ലഭിക്കുന്നത് ശമ്പളത്തെക്കാള്‍ കൂടുതല്‍ ട്രാഫിക് പിഴ, മിക്കവരും മലയാളികള്‍
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
യുഎഇയില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്ക് ട്രാഫിക് പിഴ traffic fine ലഭിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം അമിതവേഗം, അശ്രദ്ധയോടെ വാഹനമോടിക്കല്‍, പെട്ടന്നു ലെയ്ന്‍ മാറുക, വാഹനമില്ലെന്ന് ഉറപ്പാക്കാതെ പ്രധാന റോഡുകളിലേക്കു പ്രവേശിക്കുക, അകലം പാലിക്കാതിരിക്കുക, ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക, സമൂഹമാധ്യമങ്ങളില്‍ വിഹരിക്കുക, ഫോട്ടോ എടുക്കുക, മേക്കപ്പ് ചെയ്യുക, വസ്ത്രം ശരിയാക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം അപകടങ്ങള്‍ക്കു കാരണമാകാറുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
ബോധവല്‍ക്കരണം ശക്തമാക്കിയിട്ടും തെറ്റുകള്‍ ആവര്‍ത്തിക്കുന്നതില്‍ കുറവു വന്നിട്ടില്ല. വന്‍ തുക കുടിശിക വന്ന് വാഹന റജിസ്‌ട്രേഷന്‍ പുതുക്കാന്‍ സാധിക്കാത്തവരും പിടിച്ചെടുത്ത ലൈസന്‍സ് വീണ്ടെടുക്കാനാകാതെ കുടുങ്ങിയവരും ഒട്ടേറെ. മിക്കവരും പിഴ അടയ്ക്കാന്‍ കഴിയാതെ വാഹനവും ഡ്രൈവിങ് ലൈസന്‍സും ഉപേക്ഷിക്കേണ്ടിവരുന്ന സാഹചര്യം ആണ് കാണുന്നത്.
ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും അവസാന നിമിഷത്തില്‍ തിരക്കിട്ട് യാത്ര ചെയ്യുന്നതുമാണ് നിയമലംഘനങ്ങളിലേക്കു നയിക്കുന്ന പ്രധാന കാരണങ്ങള്‍ എന്ന് അധികൃതര്‍ പറയുന്നു. ട്രാഫിക് പിഴ ലഭിക്കുന്നവരില്‍ മിക്കവരും മലയാളികളാണെന്നാണ് റിപോര്‍ട്ടുകള്‍.
നിയമലംഘന പിഴ ഇങ്ങനെ
ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 800 ദിര്‍ഹം, 4 ബ്ലാക്ക് പോയിന്റ്.
വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിക്കാതിരിക്കല്‍ 400 ദിര്‍ഹം പിഴ, 4 ബ്ലാക്ക് പോയിന്റ്.
അകലം പാലിക്കാത്ത വാഹനങ്ങള്‍ അബുദാബിയില്‍ കണ്ടുകെട്ടും. ഇതു വീണ്ടെടുക്കാന്‍ 5000 ദിര്‍ഹം അധികം നല്‍കണം.
സീറ്റ് ബെല്‍റ്റ് ഇടാതിരുന്നാല്‍ 400 ദിര്‍ഹം പിഴ, 4 ബ്ലാക്ക് പോയിന്റ്.
ശബ്ദമലിനീകരണമുണ്ടാക്കി വാഹനമോടിച്ചാല്‍ 2000 ദിര്‍ഹം പിഴ, 12 ബ്ലാക്ക് പോയിന്റ്.
ഹാര്‍ഡ് ഷോള്‍ഡറിലൂടെ മറികടന്നാല്‍ 1000 ദിര്‍ഹം പിഴ, 6 ബ്ലാക്ക് പോയിന്റ്.
കാലഹരണപ്പെട്ട ടയര്‍ ഉപയോഗിച്ച് വാഹനമോടിച്ചാല്‍ 500 ദിര്‍ഹം പിഴ, 4 ബ്ലാക്ക് പോയിന്റ്, 7 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടും.
റജിസ്‌ട്രേഷനും ഇന്‍ഷുറന്‍സും പുതുക്കാതെ വാഹനമോടിച്ചാല്‍ 500 ദിര്‍ഹം പിഴ, 4 ബ്ലാക്ക് പോയിന്റ്, 7 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടും.
വാഹനത്തില്‍നിന്ന് മാലിന്യം വലിച്ചെറിഞ്ഞാല്‍ 1000 ദിര്‍ഹം പിഴ. 6 ബ്ലാക്ക് പോയിന്റ്.
കള്ള ടാക്‌സി സര്‍വീസ് നടത്തിയാല്‍ 3000 ദിര്‍ഹം പിഴ, 4 ബ്ലാക്ക് പോയിന്റ്, 30 ദിവസത്തേക്കു വാഹനം കണ്ടുകെട്ടും.
അപകട സ്ഥലത്ത് കൂട്ടം കൂടി നിന്നാല്‍ 1000 ദിര്‍ഹം പിഴ.
Comments (0)