srta sharjah : യുഎഇ: പ്രധാന വിനോദ വിശ്രമ കേന്ദ്രത്തിലേക്കുള്ള റോഡ് അടച്ചു - Pravasi Vartha
srta sharjah
Posted By editor Posted On

srta sharjah : യുഎഇ: പ്രധാന വിനോദ വിശ്രമ കേന്ദ്രത്തിലേക്കുള്ള റോഡ് അടച്ചു

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

പാറകള്‍ വീണതിനെ തുടര്‍ന്ന് ഖോര്‍ഫക്കാനിലെ അല്‍ സുഹുബ് റസ്റ്റ് ഏരിയയിലേക്കുള്ള റോഡ് srta sharjah താത്കാലികമായി അടച്ചതായി ഷാര്‍ജ പോലീസ് അറിയിച്ചു. പ്രദേശത്ത് പെയ്ത ശക്തമായ മഴയിലാണ് പാറ വീണത്. റെസ്റ്റ് ഹൗസിലെ എല്ലാ സന്ദര്‍ശകരും സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും പോലീസ് സ്ഥിരീകരിച്ചു.  വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം സന്ദര്‍ശകരെ താഴെയിറക്കുന്നതിനായി അധികൃതര്‍ റോഡിലെ പാറകള്‍ മാറ്റുകയാണെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അറബിക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0

ക്ലൗഡ് ലോഞ്ച് എന്നറിയപ്പെടുന്ന ഈ ജനപ്രിയ കേന്ദ്രം അസ്ഥിരമായ കാലാവസ്ഥ കാരണം കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഒരാഴ്ചത്തേക്ക് അടച്ചിരുന്നു. സമുദ്രനിരപ്പില്‍ നിന്ന് 600 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മലയോര വിശ്രമകേന്ദ്രം 2021-ലാണ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *