
sharja ഇത് മരീജികയല്ല യാഥാർത്ഥ്യം; സ്വർണ്ണ നിറമുള്ള മരുഭൂമിയെ കൃഷിഭൂമിയാക്കി ഷാർജ ഭരണാധികാരി, വീഡിയോ കാണാം
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
മരുഭൂമിയെന്നു കേൾക്കുമ്പോൾ നമ്മുടെ sharja മനസ്സിൽ ആദ്യമെത്തുന്ന ചിത്രം കത്തിജ്വലിക്കുന്ന സൂര്യനും ചുട്ടു പൊള്ളുന്ന ചൂടും പൊടിപാറിച്ചു പറന്നുയരുന്ന കാറ്റുമൊക്കെയാവും അല്ലേ… അതേ… ഒരുതുള്ളി വെള്ളംപോലും ലഭിക്കാതെ കണ്ണെത്താദൂരത്തോളം വറ്റിവരണ്ടു കിടക്കുന്ന മണൽക്കാടുകൾ! വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 പച്ചപ്പും ജലാശയവും എല്ലാം വെറുമൊരു മരീജിക പോലെ തോന്നുന്ന ഭൂമിയിലെ സ്വർണ്ണ നിറമുള്ള മായാലോകം. എന്നാൽ ഇപ്പോഴിതാ മനുഷ്യന്റെ കഠിനപ്രയത്നത്തിന്റെ ഫലമായി മരുപ്രദേശം പച്ചയണിഞ്ഞിരിക്കുകയാണ് ഷാർജയിലെ മലീഹ പ്രദേശം.ഇവിടെയുള്ള 400 ഹെക്ടര്‍ പ്രദേശം നിറയെ പച്ചപ്പാണ് ഇപ്പോൾ.
മരുഭൂമിയില്‍ വിരിഞ്ഞ ഈ അദ്ഭുതം കാണാന്‍ പദ്ധതിയുടെ ഉപജ്ഞാതാവ് കൂടിയായ ഷാര്‍ജ ഭരണാധികാരി ശെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഞായറാഴ്ച മലീഹയിലെ ഫാം സന്ദര്‍ശിച്ചു. പരന്നു കിടക്കുന്ന മരുഭൂമിയില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 30ന് താന്‍ ഗോതമ്പ് വിത്തുകള്‍ വാരി വിതറി പദ്ധതി ഉദ്ഘാടനം ചെയ്തപ്പോള്‍ അത് ഇത്രവലിയ വിപ്ലവകരമായ മുന്നേറ്റത്തിന്റെ തുടക്കമാകുമെന്ന് അദ്ദേഹം കരുതിക്കാണില്ല. എന്നാല്‍ ഇന്നലെ ഇവിടെയെത്തിയ ഷാര്‍ജ ഭരണാധികാരി മരുഭൂമിയില്‍ ആശ്വാസമായി പച്ചപ്പണിഞ്ഞു നില്‍ക്കുന്ന ഗോതമ്പു പാടത്തിന്റെ മനോഹര കാഴ്ചകള്‍ മതിവരുവോളം ആസ്വദിച്ചാണ് ഈ മരുപ്പച്ചയില്‍ നിന്നും തിരികെ പോയത്.
#حاكم_الشارقة يتفقد مزرعة القمح في منطقة #مليحة pic.twitter.com/3LEP1WmVNM
— sharjahmedia (@sharjahmedia) January 8, 2023
പ്രാദേശിക ഭക്ഷ്യ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായയാണ് കഴിഞ്ഞ നവംബര്‍ അവസാനത്തില്‍ മരുഭൂമിയായിരുന്ന മലീഹ പ്രദേശത്ത് ഗോതമ്പ് കൃഷി ആരംഭിച്ചത്. ഏകദേശം 500 ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലിപ്പമുള്ള ഫാം കാര്‍ഷിക സാങ്കേതികവിദ്യയുടെയും വിപുലമായ ജലസേചന പദ്ധതിയുടെയും ഫലമായി ഇന്നൊരു വിശാലമായ മരുപ്പച്ചയാണ്.
13 കിലോമീറ്റര്‍ അകലെയുള്ള ഒരു റിസര്‍വോയര്‍ ഉപയോഗിച്ചാണ് മരുഭൂമിയിലെ ഗോതമ്പ് പാടത്ത് ജലസേചനം നടത്തുന്നത്. ഒരു ദിവസം 60,000 ക്യുബിക് മീറ്റര്‍ വെള്ളം വരെ വിതരണമം ചെയ്യാന്‍ ശേഷിയുള്ള ആറ് വലിയ സക്ഷന്‍ പമ്പുകള്‍ ഉപയോഗിച്ചാണ് ഇവിടെ നിന്ന് കണ്‍വെയര്‍ പൈപ്പുകളിലൂടെ മരുഭൂമിയിലെ ഈ ഗോതമ്പ് പാടത്തേക്ക് വെള്ളം എത്തിക്കുന്നത്. കാലാവസ്ഥയും മണ്ണിന്റെ അവസ്ഥയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള സംവിധാനങ്ങള്‍ വഴി നിരീക്ഷിച്ചാണ് നടപടികള്‍ കൈക്കൊള്ളുന്നത്.
രണ്ട് മാസത്തിനകം ഗോതമ്പ് വിളവെടുക്കാനാവുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. പദ്ധതിയുടെ രണ്ടാം ഘട്ടമെന്ന നിലയില്‍ അടുത്ത വര്‍ഷം 880 ഹെക്ടര്‍ സ്ഥലത്ത് കൃഷി വ്യാപിപ്പിക്കും. 2025ല്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്ന മൂന്നാം ഘട്ടത്തില്‍ 1,400 ഹെക്ടറില്‍ കൃഷിയിറക്കാനാണ് ഷാര്‍ജ അധികൃതര്‍ പദ്ധതിയിട്ടിരിക്കുന്നത്.
ReplyForward |
Comments (0)