pravasi പ്രവാസികളെ ആകർഷിക്കാൻ വ്യത്യസ്ത വിസകളുമായി യു. എ. ഇ - Pravasi Vartha
Posted By sreekala Posted On

pravasi പ്രവാസികളെ ആകർഷിക്കാൻ വ്യത്യസ്ത വിസകളുമായി യു. എ. ഇ

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

പ്രവാസികളെ കൂടുതൽ കാലം രാജ്യത്ത് pravasi തുടരുന്നത് പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി പുതിയ വിസ വ്യവസ്ഥയുമായി യു. എ. ഇ. താമസക്കാർ രാജ്യത്ത് ചെലവഴിക്കുന്ന ശരാശരി ദൈർഘ്യം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് റിക്രൂട്ട്‌മെന്റ്, എച്ച്ആർ കൺസൾട്ടന്റുമാർ പറഞ്ഞു.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ലോകമെമ്പാടുമുള്ള നിക്ഷേപകർ, പ്രോപ്പർട്ടി വാങ്ങുന്നവർ, വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ എന്നിവരെ ആകർഷിക്കുന്നതിനു വേണ്ടി ഗോൾഡൻ വിസ, ഗ്രീൻ വിസ, റിട്ടയർമെന്റ് വിസ, ഫ്രീലാൻസ് വിസ എന്നിവ ഉൾപ്പെടെ നിരവധി പുതിയ ദീർഘകാല റെസിഡൻസി പെർമിറ്റുകൾ യുഎഇ ഇതിനായി ഇപ്പോൾ അവതരിപ്പിക്കുന്നുണ്ട്.

ഗൾഫ്, ഏഷ്യ, ആഫ്രിക്കൻ മേഖലകളിൽ നിന്നുള്ള വിദഗ്ധരും പ്രൊഫഷണലുമായ തൊഴിലാളികളെ ആകർഷിക്കുന്നതിനു വേണ്ടിയാണ് ചെയ്യുന്നത്. കാരണം മറ്റു രാജ്യത്തു നിന്നുമുള്ള പ്രൊഫഷണലുകൾ ഒന്നോ രണ്ടോ വർഷം യു. എ. ഇ യിൽ ചിലവിട്ടതിന് ശേഷം രാജ്യം വിടുന്ന ഒരു അവസ്ഥയാണ് നിലവിലുള്ളത്. അതിന് മാറ്റം കൊണ്ടു വരുവാനായാണ് ഇത്തരം ദീർഘകാല വിസകൾ ഏർപ്പെടുത്തുന്നത്.

പാൻഡെമിക് സമയത്ത് ഏറ്റവും സുരക്ഷിതമായ ഒന്നായിരുന്നു രാജ്യം. അതുകൊണ്ട് തന്നെ യുഎഇയിലെ താമസക്കാരുടെ കാലയളവ് അഞ്ച് വർഷത്തിലേറെയായി വർധിച്ചിട്ടുണ്ടെന്നും അതിനിയും കൂടുതൽ ശക്തിപ്പെടുത്തി വളർത്തി കൊണ്ടു വരുമെന്ന് ഹ്യൂമൻ റിസോഴ്‌സ് വ്യവസായ എക്സിക്യൂട്ടീവുകൾ അഭിപ്രായപ്പെട്ടു.

മാത്രവുമല്ല ഇത്തരത്തിൽ കൂടുതൽ ഫ്ലെക്സിബിൾ ആയ വിസകൾ അവതരിപ്പിക്കുന്നതിലൂടെ യുഎഇയിൽ ദീർഘകാലം തുടരാൻ പ്രേരിപ്പിക്കുമെന്നും അതിലൂടെ അവരുടെ ഭാവി ആസൂത്രണം ചെയ്യാന് സാധിക്കുമെന്നും HNWI യെ അനുവദിക്കുമെന്നും Genie Recruitment മാനേജിംഗ് ഡയറക്ടർ നിക്കി വിൽസൺ വിശ്വസിക്കുന്നു.

2019-ൽ ഗോൾഡൻ വിസ ആരംഭിച്ചതിന് ശേഷം യുഎഇയിലേക്ക് മാറുകയും അവിടെ സ്ഥിര താമസം ആരഭിക്കുകയും ചെയ്ത ഒരുപാട് ഉയർന്ന ആസ്തിയുള്ള വ്യക്തികളുടെ പ്രവാഹം രാജ്യത്ത് ഉണ്ടായിട്ടുണ്ടെന്ന് ഉണ്ടായിട്ടുണ്ടെന്ന് PRO പാർട്‌ണർ ഗ്രൂപ്പിന്റെ വാണിജ്യ ഡയറക്ടർ ജെയിംസ് സ്വല്ലോ പറഞ്ഞു. 

2019 മുതൽ 2022 നവംബർ പകുതി വരെ, ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് നിക്ഷേപകർക്കും പ്രൊഫഷണലുകൾക്കും 151,666 ഗോൾഡൻ വിസകൾ നൽകി, ഇത് ദീർഘകാല താമസക്കാർക്ക് താൽപ്പര്യത്തിലും വിജയകരമായ റെസിഡൻസി അംഗീകാരത്തിലും സ്ഥിരമായ വർദ്ധനവ് പ്രതിഫലിപ്പിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ReplyForward

Comments (0)

Leave a Reply

Your email address will not be published. Required fields are marked *