medicine യു. എ. ഇ യിലേക്ക് പോകുമ്പോൾ മരുന്നുകൾ കൊണ്ടു പോകുന്നുണ്ടോ..?? എങ്കിൽ ഇവ അറിഞ്ഞിരിക്കണം - Pravasi Vartha
Posted By Admin Admin Posted On

medicine യു. എ. ഇ യിലേക്ക് പോകുമ്പോൾ മരുന്നുകൾ കൊണ്ടു പോകുന്നുണ്ടോ..?? എങ്കിൽ ഇവ അറിഞ്ഞിരിക്കണം

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

ദുബായ് : യു.എ.ഇ.യിലെക്ക് പോകുമ്പോൾ medicine അസുഖങ്ങളുടെയും മറ്റും മരുന്നുകൾ കൊണ്ടുപോകേണ്ടതായുണ്ടെങ്കിൽ ഈ വിവരങ്ങൾ അറിഞ്ഞിരിക്കണം.വിവിധ വിമാനത്താവളങ്ങളിലായി ചില നിബന്ധനകളും നിയമങ്ങളും ഉണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0അവയെ കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതും വിമാനത്താവളത്തിലെ അധികൃതരുടെ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാനാവാത്തതുമാണ് പല നടപടികൾക്കും കാരണമാകുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൊണ്ടുവരുന്നത് നിരോധിതമരുന്നാണോ എന്ന് യാത്രയ്ക്കുമുൻപ് ഉറപ്പാക്കണം.

നിരോധിക്കാത്ത മരുന്നാണെങ്കിൽ മൂന്നുമാസത്തേക്ക് മാത്രമുള്ളതേ കൊണ്ടുവരാവൂ.

പനി, ചുമ, കഫക്കെട്ട്, ജലദോഷം, പ്രഷർ പോലുള്ളവയുടെ മരുന്നുകൾക്ക് ഡോക്ടറുടെ കുറിപ്പടി മതിയാകും. നിയന്ത്രണമുള്ള മരുന്നുകൾ കൊണ്ടുവരാൻ യു.എ.ഇ.ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി വേണം.

ആരോഗ്യമന്ത്രാലയം വെബ്‌സൈറ്റ് വഴി ഇതിന് അപേക്ഷിക്കാം. സന്ദർശകവിസക്കാർ, ട്രാൻസിസ്റ്റ് വിസക്കാർ എന്നിവർ നാട്ടിലെ അംഗീകൃത ആശുപത്രിയിൽനിന്നും മെഡിക്കൽ റിപ്പോർട്ട് കരുതണം.

ഡോക്ടറുടെ കുറിപ്പടിയുംവേണം. ആരോഗ്യവിഭാഗമോ എംബസിയോ ഇത് സാക്ഷ്യപ്പെടുത്തണം.

അപരിചിതരിൽനിന്ന് ഒരിക്കലും മരുന്ന് സ്വീകരിക്കരുത്. അത് പല അപകടങ്ങൾക്കും ഇടയാക്കും.

വിമാനത്താവള അധികൃതർ ആവശ്യപ്പെട്ടാൽ രേഖകൾ സഹിതം കൃത്യമായ ഉത്തരം നൽകാനാവണം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *