
job fraud : ജോലി വാഗ്ദാനം ചെയ്ത് മലയാളി പെണ്‍കുട്ടികളെ യുഎഇയില്‍ എത്തിച്ച് വഞ്ചിച്ചു; ദുരിത ജീവിതം നയിച്ച് ഇവര്‍
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
ജോലി വാഗ്ദാനം ചെയ്ത് മലയാളി പെണ്‍കുട്ടികളെ യുഎഇയില്‍ എത്തിച്ച് വഞ്ചിച്ചു. കോട്ടയം സ്വദേശികളായ മൂന്നു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഏഴു പേരെ ദുബായില്‍ എത്തിച്ചു വഞ്ചിച്ചതായാണ് job fraud പരാതി. ഒരു ലക്ഷം രൂപ വീതം ഈടാക്കി ആലുവയിലെ ഒരു കണ്‍സള്‍ട്ടന്‍സി മുഖേന സന്ദര്‍ശക വീസയില്‍ എത്തുകയായിരുന്നു. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം ഒപ്പമെത്തിയ നാലു പുരുഷന്മാര്‍ ജോലി ലഭിക്കാതെ നേരത്തെ മടങ്ങിയിരുന്നു. ഒരു മാസത്തെ സന്ദര്‍ശക വീസയിലാണു കൊണ്ടുവന്നത്. വീസ കാലാവധി തീര്‍ന്നതോടെ താമസ സ്ഥലത്തെ വാടക ഏജന്റ് നല്‍കിയില്ല.
ഭക്ഷണം നല്‍കുന്നതും നിര്‍ത്തി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 സഹായത്തിനായി ദുബായ് കെഎംസിസിയെയും സമീപിച്ചു. നിര്‍ധന കുടുംബത്തിലെ അംഗങ്ങളാണ് മൂന്നു പേരും. രണ്ടു പേര്‍ ആശുപത്രിയിലെ റിസപ്ഷനിസ്റ്റായും ഒരാള്‍ അക്കൗണ്ടിങ് ജോലിയുമാണ് നാട്ടില്‍ ചെയ്തിരുന്നത്. നല്ല ശമ്പളത്തിന് പായ്ക്കിങ് ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് കൊച്ചിയിലെ ഏജന്റാണ് ഇവരെ സമീപിച്ചത്. ഒരു മാസത്തെ സന്ദര്‍ശക വീസയില്‍ യുഎഇയില്‍ എത്തിച്ചു.
രണ്ടിടങ്ങളില്‍ ഇന്റര്‍വ്യൂവിനു കൊണ്ടുപോയെങ്കിലും ജോലി ശരിയായില്ല. വീട്ടുജോലിക്കുവരെ പോകാന്‍ തയാറാണെന്നു യുവതികള്‍ ഏജന്റിനെ അറിയിച്ചിരുന്നു. ഒരു മാസത്തെ വീസ കാലാവധി കഴിഞ്ഞിട്ട് 48 ദിവസം കഴിഞ്ഞു. നിയമ ലംഘകരായി യുഎഇയില്‍ തുടര്‍ന്നതിന് ഓരോരുത്തര്‍ക്കും 2500 ദിര്‍ഹം പിഴയുണ്ട്. ഈ തുക അടച്ചാലേ രാജ്യംവിടാനൊക്കൂ.
നാട്ടിലേക്കു തിരിച്ചു പോകാനുള്ള അവസ്ഥയിലല്ലെന്നും പിഴ കുടിശിക തീര്‍ത്ത് മറ്റൊരു വീസ എടുത്തു തന്നാല്‍ സ്വന്തം നിലയില്‍ ജോലി കണ്ടെത്താമെന്നുമാണു പെണ്‍കുട്ടികള്‍ ഏജന്റിനെ അറിയിച്ചിരിക്കുന്നത്. രണ്ടു ദിവസത്തിനകം ശ്രമിക്കാമെന്ന് ഏജന്റ് പറഞ്ഞതായും ഇവര്‍ പറയുന്നു. ജോലി ലഭിക്കുമെന്ന പ്രതീക്ഷയില്‍ തുടരുകയാണ് ഇവര്‍.
Comments (0)