goindigo airlines : ആകാശത്ത് വച്ച് വീണ്ടും അതിക്രമം; വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ രണ്ട് യാത്രക്കാര്‍ അറസ്റ്റില്‍ - Pravasi Vartha
goindigo airlines
Posted By editor Posted On

goindigo airlines : ആകാശത്ത് വച്ച് വീണ്ടും അതിക്രമം; വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ രണ്ട് യാത്രക്കാര്‍ അറസ്റ്റില്‍

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

ആകാശത്ത് വച്ച് വീണ്ടും അതിക്രമം. എയര്‍ ഇന്ത്യയ്ക്ക് പിന്നാലെ ഡല്‍ഹി-പട്ന ഇന്‍ഡിഗോ വിമാനത്തിലും goindigo airlines അതിക്രമം നടന്നു. വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് രണ്ട് യാത്രക്കാരെ പട്ന എയര്‍പോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തു. ഇന്‍ഡിഗോ 6ഇ- 6383 വിമാനത്തില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഇന്‍ഡിഗോ 6ഇ- 6383 വിമാനത്തിലാണ് സംഭവമുണ്ടായത്.   വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം
മൂന്ന് പേര്‍ ചേര്‍ന്ന് മദ്യപിക്കുകയും വിമാനജീവനക്കാരുമായി തര്‍ക്കത്തിലേര്‍പ്പെടുകയുമായിരുന്നു. ആഭ്യന്തര സര്‍വീസുകളില്‍ മദ്യം നിരോധിച്ചിരിക്കുകയാണ്. വിമാനത്തില്‍ കയറുമ്പോള്‍ തന്നെ മദ്യലഹരിയിലായിരുന്ന ഇവര്‍, യാത്രചെയ്ത 80 മിനിറ്റോളം മദ്യപാനത്തില്‍ ഏര്‍പ്പെട്ടു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0

തുടര്‍ന്ന് ബഹളമുണ്ടാക്കിയതോടെ വിമാന ജീവനക്കാര്‍ വിവരം എയര്‍ ട്രാഫിക്ക് കണ്‍ട്രോളില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സി.ഐ.എസ്.എഫ്. രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്ത് എയര്‍പോര്‍ട്ട് പോലീസിന് കൈമാറി. മൂന്നാമത്തെയാള്‍ കടന്നുകളഞ്ഞുവെന്നാണ് കരുതുന്നത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചു. എയര്‍ ഇന്ത്യ വിമാനത്തില്‍ മദ്യലഹരിയില്‍ യാത്രക്കാരന്‍ സഹയാത്രികയുടെ ശരീരത്തില്‍ മൂത്രമൊഴിച്ച സംഭവം ദിവസങ്ങള്‍ക്ക് മുമ്പ് വന്‍വിവാദമായിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *