expat life
Posted By editor Posted On

expat life : കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം ചെലവാക്കുന്നതില്‍ പ്രവാസികള്‍ ചെയ്യുന്ന അബദ്ധങ്ങള്‍ ഇവയൊക്കെ

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

മികച്ച് ജീവിത സഹചര്യത്തിന് വേണ്ടി പലരും വിദേശത്ത് പോയി ജോലി ചെയ്യുന്നത്. ഈ ശമ്പളം നാട്ടിലെ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുന്നുണ്ടെങ്കില്‍ അത് കണ്ട് പല ബാങ്ക് ഉദ്യോഗസ്ഥരും പല ലോണുകളും വാഗ്ദാനം ചെയ്യാറുണ്ട്. ഈ അവസരത്തില്‍ നാട്ടിലെ വിവിധ ആവശ്യങ്ങള്‍ പ്രവാസികളുടെ expat life മനസില്‍ തെളിയുന്നു.  വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം വീട് മോഡി പിടിക്കുക, വാഹനം വാങ്ങുക എന്നിങ്ങനെ നീളുന്നു ആവശ്യങ്ങളുടെ പട്ടിക. എന്നാല്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം ഇങ്ങനെ ചെലവാക്കേണ്ട കാര്യമുണ്ടോ? പ്രവാസികള്‍ ചെയ്യുന്ന മൂന്ന് സാമ്പത്തിക അബദ്ധങ്ങളെ കുറിച്ചറിയാം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0

വീട് മോഡി പിടിപ്പിക്കല്‍
വീട് മോഡി പിടിപ്പിക്കാന്‍ ലോണ്‍ എടുക്കണോ എന്നാണ് ചോദ്യം. അതിന് ചില കണക്കുകള്‍ പരിശോധിക്കാം. ഒരു പ്രവാസി 15 ലക്ഷം രൂപ 9% പലിശ നിരക്കില്‍ എടുക്കുന്നു എന്ന് കരുതുക. മാസം വരുന്ന ഇഎംഐ 19,000 രൂപയായിരിക്കും. ഒരു പ്രവാസിയെ സംബന്ധിച്ച് അത് വലിയൊരു തുകയാകാന്‍ സാധ്യതയില്ല. എന്നാല്‍ ഈ തുക 10 വര്‍ഷം തിരിച്ചടച്ചാല്‍ 23 ലക്ഷം രൂപയാകും. നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ലോണ്‍ എടുക്കുന്നതില്‍ തെറ്റില്ല. പക്ഷേ ഒരു അഞ്ച് വര്‍ഷം കൂടി കാത്തിരുന്ന് ആവശ്യത്തിനുള്ള പണം സ്വരൂപിച്ച് കുറഞ്ഞ ലോണ്‍ എടുത്താല്‍ പോരെ എന്ന് ചിന്തിക്കണം. ഈ തുക മ്യൂച്വല്‍ ഫണ്ടിലോ മറ്റോ നിക്ഷേപിച്ചാല്‍ നല്ല റിട്ടേണ്‍ തിരികെ ലഭിക്കും. അതിലെ ലാഭം എടുത്താല്‍ മാത്രം മതി ആവശ്യങ്ങള്‍ നിറവേറ്റാന്‍.

വാഹനം വാങ്ങല്‍
വാഹനം വാങ്ങുന്നതില്‍ തെറ്റില്ല. പക്ഷേ ഒന്നോ രണ്ടോ മാസത്തേക്ക് വേണ്ടി ഒരു വാഹനം വാങ്ങണോ? പ്രവാസികള്‍ നാട്ടില്‍ വരുന്നത് വര്‍ഷത്തില്‍ ഒന്നോ രണ്ടോ മാസത്തേക്ക് മാത്രമാണ്. അപ്പോള്‍ ഉള്ള ആവശ്യത്തിന് വേണ്ടി ഒരു കാര്‍ വാങ്ങേണ്ടതുണ്ടോ എന്ന കാര്യം കൂടി ചിന്തിക്കണം. ഒരു മാസത്തേക്കും മറ്റും കാര്‍ വാടകയ്ക്കെടുത്തും ആവശ്യങ്ങള്‍ നിറവേറ്റാം. അതല്ല, നാട്ടില്‍ കാര്‍ ഉപയോഗിക്കുന്ന പങ്കാളി ഉണ്ടെങ്കില്‍ കാര്‍ വാങ്ങുന്നതിനെ കുറിച്ച് ചിന്തിക്കാം.
റിയല്‍ എസ്റ്റേറ്റ്
മറ്റൊന്ന് സ്ഥലം വാങ്ങുന്നതിലെ പിഴവാണ്. പ്രവാസികള്‍ നാട്ടിലെത്തിയാല്‍ പല പരിചയക്കാരും പല സ്ഥലങ്ങളും വാങ്ങുവാന്‍ നിര്‍ബന്ധിക്കും. സ്ഥലം വാങ്ങിയാല്‍ എത്ര രൂപ ലാഭം ലഭിക്കുമെന്ന് നിങ്ങള്‍ ആലോചിക്കണം. അതുകൊണ്ട് തന്നെ ആവശ്യമില്ലെങ്കില്‍ ലോണ്‍ എടുത്ത് സ്ഥലം വാങ്ങാതിരിക്കുന്നതാണ് നല്ലത്. സ്ഥലം വാങ്ങുന്നതിനും ലോണ്‍ എടുക്കുന്നതിനും മറ്റുള്ളവര്‍ പ്രോത്സാഹിപ്പിക്കുമെങ്കിലും കൃത്യമായി ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ അബദ്ധം പറ്റാതെ നോക്കാം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *