al adheed dubai court
Posted By Admin Admin Posted On

compensation യു. എ. ഇ യിൽ ജോലി ചെയ്ത കമ്പനിയുടെ രഹസ്യങ്ങൾ വെളിപ്പെടുത്തി ; യുവാവിനെതിരെ വൻ തുക നഷ്ടപരിഹാരം ചുമത്തി

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

അബുദാബി: നേരത്തെ ജോലി ചെയ്‍തിരുന്ന compensation കമ്പനിയെ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ചോർത്തി നൽകിയ യുവാവിനെതിരെ വന്‍തുക നഷ്ടപരിഹാരം ചുമത്തി കോടതി വിധി. അവിടെ ടാക്സ് ഏജന്റായി ജോലി ചെയ്യുകയായിരുന്നു ആ യുവാവ്.കമ്പനിക്കുണ്ടായ നഷ്ടത്തിന് പകരമായി ഒരു ലക്ഷം ദിര്‍ഹം നല്‍കണമെന്നാണ് അബുദാബി ഫാമിലി ആന്റ് സിവില്‍ ആഡ്‍മിനിസ്‍ട്രേറ്റീവ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.കമ്പനിയിലെ ജോലി രാജിവെച്ചതിനു ശേഷം ഇയാള്‍ ആ കമ്പനിയുമായി ബന്ധപ്പെട്ട ചില രഹസ്യ വിവരങ്ങള്‍ ചോർത്തി കൊടുക്കുകയായിരുന്നു. ഇതിനെ തുടർന്ന് നിരവധി ഇടപാടുകാരെ നഷ്ടപ്പെടുകയും അതുവഴി വലിയ സാമ്പത്തിക നഷ്ടമുണ്ടാവുകയുംചെയ്തു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0  ഇതേ കേസില്‍ നേരത്തെ ക്രിമിനല്‍ കോടതി ഇയാള്‍ക്ക് 10,000 ദിര്‍ഹം പിഴ ശിക്ഷയും വിധിച്ചിരുന്നു.

 കമ്പനിയുമായി ബന്ധപ്പെട്ട പലിശ നിരക്കുകളാണ് ഇയാള്‍ പരസ്യമാക്കിയത്.ഇക്കാര്യം മനസിലാക്കിയ മുന്‍ തൊഴിലുടമ, തങ്ങള്‍ക്കുണ്ടായ നഷ്ടങ്ങള്‍ക്ക് പകരമായി 4,90,000 ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു.

കമ്പനി നല്‍കിയ ക്രിമിനല്‍ കേസില്‍ ഇയാളെ കോടതി ശിക്ഷിച്ചതിന് പിന്നാലെ ഇക്കാര്യം കൂടി ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം തേടി സിവില്‍ കോടതിയിലും കമ്പനി കേസ് നല്‍കി. ഇതിലാണ് ഇപ്പോള്‍ ഒരു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ വിധി വന്നത്. നിയമ നടപടികള്‍ക്കായി കമ്പനിക്ക് ചെലവായ തുകയും ഇയാള്‍ നല്‍കണമെന്ന് വിധിയില്‍ പറയുന്നു. ക്രിമിനല്‍ കേസ് നടപടികളുടെ സമയത്ത് ഇയാള്‍ കോടതിയില്‍ ഹാജരായിരുന്നില്ല. അതുകൊണ്ടു തന്നെ പ്രതിയുടെ അഭാവത്തിലാണ് കോടതി നടപടികള്‍ പൂര്‍ത്തിയാക്കി വിധി പറഞ്ഞത്.

ReplyForward

Comments (0)

Leave a Reply

Your email address will not be published. Required fields are marked *