
uae police : യുഎഇ: കളഞ്ഞു കിട്ടിയ വന്‍തുക തിരികെയേല്‍പ്പിച്ച് മാതൃകയായി ഇന്ത്യക്കാരന്‍; ആദരവുമായി പൊലീസ് സേന
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
യുഎഇ കളഞ്ഞു കിട്ടിയ വന്‍തുക തിരികെയേല്‍പ്പിച്ച് ഇന്ത്യക്കാരന്‍. പൊതുവഴിയില്‍ നിന്നു കളഞ്ഞുകിട്ടിയ 1,30,000ത്തിലേറെ ദിര്‍ഹമാണ് ഇന്ത്യക്കാരന്‍ തിരികെയേല്‍പ്പിച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ഉപേന്ദ്രനാഥ് ചതുര്‍വേദി എന്ന ഇന്ത്യന്‍ വംശജനാണ് തനിക്ക് വഴിയില്‍ നിന്നു ലഭിച്ച 1,34,930 ദിര്‍ഹം അല്‍ റാഫ പൊലീസ് സ്റ്റേഷനില്‍ uae police ഏല്‍പ്പിച്ചു മാതൃകയായത്. അല്‍ റഫ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ കേണല്‍ ഒമര്‍ മുഹമ്മദ് ബിന്‍ ഹമദ് ചതുര്‍വേദിയുടെ സത്യസന്ധമായ പ്രവര്‍ത്തിയെ അനുമോദിച്ചു.
പൊതുജനവും പൊലീസും തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതിനായി അദ്ദേഹം ചതുര്‍വേദിക്ക് പ്രശംസാ പത്രം സമ്മാനിച്ചു. ചതുര്‍വേദി ഈ അംഗീകാരം തനിക്ക് വളരെയധികം അഭിമാനവും സന്തോഷവും നല്‍കുന്നുവെന്നും ചതുര്‍വേദി പറഞ്ഞു. തന്നെ അനുമോദിച്ച പൊലീസിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
Comments (0)