uae climate today
Posted By editor Posted On

uae climate today : യുഎഇ കാലാവസ്ഥ: ഇന്ന് മഴയ്ക്ക് സാധ്യത, താപനില താഴും

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

ഇന്ന് രാജ്യത്ത് പൊതുവെ ഭാഗികമായ മേഘാവൃതവുമായിരിക്കുമെന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നും uae climate today ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പകല്‍സമയത്ത് തീരപ്രദേശങ്ങളിലും, ഉള്‍പ്രദേശങ്ങളിലും, കിഴക്കന്‍ മേഖലകളിലും, പ്രത്യേകിച്ച് പടിഞ്ഞാറ് ഭാഗങ്ങളിലും മഴ ഉണ്ടായേക്കാം. നേരിയതോ മിതമായതോ ആയ കാറ്റ് വീശും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 
രാജ്യത്ത് താപനില 26 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. അബുദാബിയില്‍ 24 ഡിഗ്രി സെല്‍ഷ്യസിലേക്കും ദുബായില്‍ 23 ഡിഗ്രി സെല്‍ഷ്യസിലേക്കും മെര്‍ക്കുറി ഉയരും. എന്നാല്‍ അബുദാബിയിലും ദുബായിലും താപനില 17 ഡിഗ്രി സെല്‍ഷ്യസും പര്‍വതപ്രദേശങ്ങളില്‍ 7 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും

അബുദാബിയിലും ദുബായിലും ഈര്‍പ്പം 40 മുതല്‍ 85 ശതമാനം വരെ ആയിരിക്കും. രാത്രിയിലും തിങ്കളാഴ്ച രാവിലെയും ഈര്‍പ്പമുള്ളതായിരിക്കും, ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുണ്ട്. അറേബ്യന്‍ ഗള്‍ഫില്‍ മിതമായതോ ഒമാന്‍ കടലില്‍ നേരിയതോ ആയ അവസ്ഥയായിരിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *