
srta sharjah : യുഎഇയിലെ മഴ: ഷാര്‍ജയിലെ പ്രധാന റോഡുകള്‍ അടച്ചു
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
യുഎഇയുടെ ചില ഭാഗങ്ങളില്‍ മഴ തുടര്‍ന്നതിനാല്‍ ഇന്നലെ ഖോര്‍ഫക്കാന്‍ നഗരത്തിലേക്കുള്ള നിരവധി റോഡുകള്‍ താല്‍ക്കാലികമായി അടച്ചതായി ഷാര്‍ജ പോലീസ് srta sharjah അറിയിച്ചു. അടച്ചിട്ട റോഡുകളില്‍ നഹ്വ-ഷിയാസ് റോഡും അല്‍ ഹരായിയിലെ ജനവാസ മേഖലയിലേക്കുള്ള പുതിയ സ്ട്രീറ്റും ഉള്‍പ്പെടുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 മലയോരത്തെ വിനോദസഞ്ചാര കേന്ദ്രമായ അല്‍ സുഹുബ് റെസ്റ്റ് ഹൗസിലേക്കും അല്‍ റാബി ടവറിലേക്കും പോകുന്ന റോഡും അടച്ചു.
മഴക്കാലമായതോടെ പ്രദേശത്തെ വാടികള്‍ (താഴ്വരകള്‍) നിറയാന്‍ തുടങ്ങിയതോടെ പൊതുജനങ്ങള്‍ സുരക്ഷിതരായിരിക്കാനാണ് തീരുമാനമെന്ന് പോലീസ് പറഞ്ഞു. വാഹനമോടിക്കുന്നവരോട് ശ്രദ്ധാപൂര്‍വം വാഹനമോടിക്കാനും പര്‍വതങ്ങള്‍, താഴ്വരകള്‍, വെള്ളച്ചാട്ടങ്ങള്‍ എന്നിവയില്‍ നിന്ന് അകന്നു നില്‍ക്കാനും ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു.
Comments (0)