food inspection
Posted By editor Posted On

food inspection : യുഎഇ: ശുചിത്വ നിയമങ്ങള്‍ പാലിച്ചില്ല; 40 ഭക്ഷ്യസ്ഥാപനങ്ങള്‍ അടച്ചു പൂട്ടിച്ച് അധികൃതര്‍

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

ഫുജൈറയിലെ 40 ഭക്ഷ്യസ്ഥാപനങ്ങള്‍ അധികൃതര്‍ അടച്ചു പൂട്ടിച്ചു. ശുചിത്വ, ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തതായി കണ്ടെത്തിയ 40 ഭക്ഷണശാലകള്‍ food inspection കഴിഞ്ഞ വര്‍ഷം അടച്ചുപൂട്ടിയതായി ഫുജൈറ മുനിസിപ്പാലിറ്റി അറിയിച്ചു. നിയമം ലംഘിച്ചതായി കണ്ടെത്തിയ 685 സ്ഥാപനങ്ങള്‍ക്ക് പിഴയും ചുമത്തിയിട്ടുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0  ഭക്ഷണം തയാറാക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, പരിസരം എന്നിവയുടെ ശുചിത്വം ഉള്‍പ്പെടെയുള്ള ആരോഗ്യ-സുരക്ഷ നിയമങ്ങള്‍ ലംഘിക്കുന്നതാണ് കണ്ടെത്തിയിട്ടുള്ളത്.

ചിലയിടങ്ങളില്‍നിന്ന് ഉപയോഗശൂന്യമായതും കഴിക്കാന്‍ യോഗ്യമല്ലാത്തതുമായ ഭക്ഷണം കണ്ടെത്തിയ സംഭവങ്ങളുമുണ്ട്. ലൈസന്‍സിന് കീഴില്‍ അനുവദനീയമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് ചില സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയിട്ടുള്ളത്.
മുനിസിപ്പാലിറ്റിയിലെ ഹെല്‍ത്ത് കണ്‍ട്രോള്‍ വിഭാഗം മേധാവി ഫാത്തിമ മക്‌സയാണ് ഇക്കാര്യം അറിയിച്ചത്. ഭക്ഷ്യസുരക്ഷ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് ഭക്ഷണശാലകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതെന്ന് അവര്‍ വ്യക്തമാക്കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *