നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
വിനോദ സഞ്ചാരിയെ ഞെട്ടിച്ച് ദുബായ് പൊലീസ്. ഒരു വര്‍ഷം മുന്‍പ് നഷ്ടമായ ആഡംബര വാച്ച് ദുബായ് പൊലീസ് dubai police website വിനോദ സഞ്ചാരിയായ യുവതിക്ക് തിരികെ നല്‍കി. കിര്‍ഗിസ്ഥാന്‍ സ്വദേശിയായ യുവതി ഒരു വര്‍ഷം മുന്‍പ് ദുബായ് സന്ദര്‍ശിക്കാന്‍ വന്നപ്പോള്‍ നഷ്ടപ്പെട്ട 110,000 ദിര്‍ഹത്തിന്റെ (ഏതാണ്ട് 24 ലക്ഷത്തിലേറെ രൂപ) വാച്ചാണ് ദുബായ് പൊലീസിന്റെ ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് ഡിപാര്‍ട്ട്‌മെന്റ് ഇപ്പോള്‍ തിരികെ നല്‍കിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഒരു വര്‍ഷം മുന്‍പ് ദുബായ് സന്ദര്‍ശിക്കാന്‍ യുവതി എത്തിയിരുന്നു. തിരികെ വിമാനത്താവളത്തിലേക്കു പോകുന്ന തിരക്കിനിടെ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ വാച്ച് മറന്നു വച്ചു. തുടര്‍ന്ന് യുവതി നാട്ടിലേക്ക് പോയി. അവിടെ എത്തിയ ഇവര്‍ വാഹനാപകടത്തില്‍പ്പെട്ടു. ഈ അപകടത്തിനു ശേഷമാണ് വാച്ച് നഷ്ടപ്പെട്ടുവെന്ന കാര്യം ശ്രദ്ധിച്ചത്. അപകടത്തിനിടെ എവിടെയെങ്കിലും പോയിക്കാണുമെന്നാണ് യുവതി വിചാരിച്ചത്. അതിനാല്‍ ദുബായ് അധികൃതരെ വാച്ച് നഷ്ടപ്പെട്ട കാര്യം അറിയിക്കുകയും ചെയ്തില്ല. എന്നാല്‍, കിര്‍ഗിസ്ഥാന്‍ സ്വദേശിനി വിലകൂടിയ ഒരു വാച്ച് മുറിയില്‍ വച്ചു മറന്നുവെന്ന കാര്യം ഹോട്ടല്‍ അധികൃതര്‍ ദുബായ് പൊലീസിനെ അറിയിച്ചു.
ഉടന്‍ തന്നെ ഉടമയെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ഹോട്ടല്‍ റജിസ്‌ട്രേഷനില്‍ ഉണ്ടായിരുന്ന നമ്പര്‍ ഒരു ട്രാവല്‍ ഏജന്‍സിയുടേത് ആയിരുന്നു. അതിനാല്‍, അവരെ എളുപ്പം കണ്ടെത്താന്‍ സാധിച്ചില്ലെന്നു ദുബായ് പൊലീസ് ജനറല്‍ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ ജമാല്‍ സലീം അല്‍ ജലാഫ് പറഞ്ഞു. കൂടുതല്‍ അന്വേഷണത്തില്‍, യുവതിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചു. ഉടന്‍ തന്നെ അവരെ ടെലിഫോണിലൂടെയും സമൂഹമാധ്യമ അക്കൗണ്ടിലൂടെയും ബന്ധപ്പെടാന്‍ ശ്രമിച്ചു. പക്ഷേ, ഫലമുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു വര്‍ഷത്തിനു ശേഷം കിര്‍ഗിസ്ഥാന്‍ യുവതി വീണ്ടും ദുബായില്‍ എത്തിയപ്പോള്‍ നഷ്ടപ്പെട്ട വാച്ച് തിരികെ നല്‍കി ദുബായ് പൊലീസ് അവരെ ഞെട്ടിക്കുകയായിരുന്നു. തിരികെ ലഭിക്കില്ലെന്നു കരുതിയ വാച്ച് വീണ്ടും കണ്ടപ്പോള്‍ യുവതി വളരെ സന്തോഷവതിയായി. ദുബായ് പൊലീസിന് നന്ദി അറിയിക്കുകയും ചെയ്താണ് അവര്‍ മടങ്ങിയത്.