
career fest : യുഎഇ: മികച്ച ഭാവിക്കായുള്ള കൈത്താങ്ങ്; കരിയര്‍ ഫെസ്റ്റില്‍ വന്‍തിരക്ക്
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
അബുദാബി മോഡല്‍ സ്‌കൂളില്‍ ഇന്നലെ സമാപിച്ച കരിയര്‍ ഫെസ്റ്റില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ഇന്ത്യ, യുഎസ്, യു.കെ, ജര്‍മനി, കാനഡ, മലേഷ്യ, യുഎഇ തുടങ്ങി ലോകത്തെ പ്രമുഖ യൂണിവേഴ്‌സിറ്റികളുടെ സാന്നിധ്യം കരിയര്‍ ഫെയറിലേക്കു career fest നൂറുകണക്കിന് ജനങ്ങളെ ആകര്‍ഷിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ഇന്നലത്തെ ശക്തമായ മഴയെ അവഗണിച്ചും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ഒഴുക്കായിരുന്നു.
വിദേശ രാജ്യങ്ങളില്‍ ഉന്നത വിദ്യാഭ്യാസം തേടുന്നവരില്‍ കൂടുതലും ആവശ്യപ്പെട്ടത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ സെക്യൂരിറ്റി, ഡേറ്റ സയന്റിസ്റ്റ്, സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍, അക്കൗണ്ടിങ് ആന്‍ഡ് ഫിനാന്‍സ് കോഴ്‌സുകള്‍. തൊഴില്‍ സാധ്യതയും കൂടുതല്‍ ശമ്പളവും ലഭിക്കുന്ന പുതിയ കോഴ്‌സുകളിലേക്കാണു യുവതലമുറയുടെ ഉന്നമെന്ന് യൂണിവേഴ്‌സിറ്റി പ്രതിനിധികള്‍ പറഞ്ഞു.
ഇതേസമയം അധികം കുട്ടികള്‍ തിരഞ്ഞെടുക്കാത്തതും എന്നാല്‍ ഒട്ടേറെ ജോലി സാധ്യതയുള്ളതുമായ ഹെല്‍ത്ത് സയന്‍സ്, പബ്ലിക് ഹെല്‍ത്ത്, ബയോമെഡിക്കല്‍ സയന്‍സ് തുടങ്ങിയ കോഴ്‌സുകളും ഭാവിയില്‍ അവയ്ക്കുണ്ടാകുന്ന പ്രാധാന്യവും യുഎഇയിലെ പ്രമുഖ യൂണിവേഴ്‌സിറ്റികള്‍ പരിചയപ്പെടുത്തി.
യുകെയുടെ വെസ്റ്റ് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയുടെ റാസല്‍ഖൈമയിലെ ഓഫ് ക്യാംപസില്‍ ചേരുന്നവര്‍ക്ക് ഭാവിയില്‍ യുകെയിലേക്കു മാറാനും അവസരമൊരുക്കുമെന്നു പ്രതിനിധികള്‍ പറഞ്ഞു. മറ്റു യൂണിവേഴ്‌സിറ്റികളെ അപേക്ഷിച്ചു കുറഞ്ഞ ഫീസാണ് ആകര്‍ഷകം.
ഇവിടത്തെ ബിഎ ഓണേഴ്‌സ് അക്കൗണ്ടിങ് ആന്‍ഡ് ഫിനാന്‍സ് കോഴ്‌സ് എടുത്ത് പഠിച്ചാല്‍ എസിസിഎയുടെ 9 പേപ്പര്‍ എഴുതേണ്ടതില്ലെന്നതാണു പ്രത്യേകതയെന്നും വിശദീകരിക്കുന്നു. യൂണിവേഴ്‌സിറ്റി മലയ ഉള്‍പ്പെടെ ലോക നിലവാരമുള്ള 23 യൂണിവേഴ്‌സിറ്റികളിലെ കോഴ്‌സുകളും അവയുടെ സാധ്യതകളും സംബന്ധിച്ചു മലേഷ്യന്‍ കോണ്‍സുലേറ്റ് പ്രതിനിധികളും വിശദീകരിച്ചു.
ചെലവ് അല്‍പം കൂടിയാലും സര്‍ട്ടിഫിക്കറ്റിന് ലഭിക്കുന്ന മൂല്യവും ജോലി സാധ്യതയ്ക്കുമാണു മുന്‍തൂക്കം നല്‍കേണ്ടതെന്നാണ് വിദ്യാര്‍ഥികളുടെ പക്ഷം. ഉന്നത വിദ്യാഭ്യാസം എവിടെ എങ്ങനെ എന്നതു സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടാക്കാന്‍ കരിയര്‍ ഫെസ്റ്റ് ഗുണം ചെയ്തതായി രക്ഷിതാക്കളും അഭിപ്രായപ്പെട്ടു. വിവിധ രാജ്യങ്ങളിലെ കോഴ്‌സുകളും അവയുടെ ഗുണവും ദോഷവുമെല്ലാം ഗവേഷണം നടത്തിയാണ് വിദ്യാര്‍ഥികള്‍ മാതാപിതാക്കളെ പറഞ്ഞു മനസ്സിലാക്കി ഇഷ്ടപ്പെട്ട കോളജില്‍ ചേരുന്ന പ്രവണതയാണ് ഇപ്പോഴത്തേതെന്ന് വിവിധ ഏജന്‍സി പ്രതിനിധികള്‍ പറഞ്ഞു.
Comments (0)