
al ain court : യുഎഇ: മുന്‍ ഭര്‍ത്താവിന്റെ കാര്‍ തട്ടിയെടുത്തു ഓടിച്ച് യുവതി വരുത്തി വച്ചത് വന്‍തുക ട്രാഫിക് പിഴ
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
അല്‍ ഐനില്‍ മുന്‍ ഭര്‍ത്താവിന്റെ കാര്‍ തട്ടിയെടുത്തു ഓടിച്ച് യുവതി വരുത്തി വച്ചത് വന്‍തുക ട്രാഫിക് പിഴ. മുന്‍ ഭര്‍ത്താവിന്റെ വാഹനം തട്ടിയെടുത്ത് ഓടിച്ച് ട്രാഫിക് പിഴ വരുത്തിവച്ചതിന് യുവതിക്ക് കോടതി al ain court ശിക്ഷ വിധിച്ചു. കോടതി രേഖകള്‍ പ്രകാരം കാര്‍ അറ്റകുറ്റപ്പണികള്‍ക്കും ട്രാഫിക് പിഴകള്‍ക്കുമായി 11,700 ദിര്‍ഹം ചെലവഴിച്ചതിന് ശേഷമാണ് മുന്‍ഭര്‍ത്താവ് യുവതിക്കെതിരെ പരാതി നല്‍കിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
തന്റെ സമ്മതമില്ലാതെ യുവതി കാര്‍ തട്ടിയെടുത്തു. വാഹനം ഓടിക്കുന്നതിനിടയില്‍, സ്ത്രീ ഒരു വാഹനാപകടത്തില്‍ പെട്ടു, തല്‍ഫലമായി, വാഹനത്തിന് 4,500 ദിര്‍ഹത്തിന്റെ കേടുപാടുകള്‍ സംഭവിച്ചു. കൂടാതെ 7,220 ദിര്‍ഹം ട്രാഫിക് പിഴയും യുവതി വരുത്തി വച്ചുവെന്നും കോടതി രേഖകള്‍ കാണിക്കുന്നു.
യുവതി വാഹനം കൈവശം വയ്ക്കുന്നതിനിടെയാണ് അപകടം നടന്നതെന്നതിന് തെളിവ് നല്‍കാന്‍ പരാതിക്കാരന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി. എന്നിരുന്നാലും, ട്രാഫിക് പിഴയുടെ രസീതുകള്‍ അനുസരിച്ച്, അതേ കാലയളവില്‍ 4,000 ദിര്‍ഹം മൂല്യമുള്ള പിഴകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്ന് ജഡ്ജി യുവതിയോട് തന്റെ മുന്‍ ഭര്‍ത്താവിന് 4,000 ദിര്‍ഹവും അദ്ദേഹത്തിന്റെ നിയമപരമായ ചെലവുകളും നല്‍കണമെന്ന് ഉത്തരവിടുകയായിരുന്നു.
Comments (0)