
al adheed dubai court : യുഎഇ: പാസ്‌പോര്‍ട്ടും ഫോണും മോഷ്ടിച്ചയാള്‍ക്ക് ശിക്ഷ വിധിച്ച് കോടതി
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
ദുബായില്‍ പാസ്‌പോര്‍ട്ടും ഫോണും മോഷ്ടിച്ചയാള്‍ക്ക് ശിക്ഷ വിധിച്ച് കോടതി. ജെബിആര്‍ ബീച്ചില്‍ നീന്താന്‍ പോയയാളുടെ പാസ്‌പോര്‍ട്ട്, ഫോണ്‍, വ്യക്തിഗത വസ്തുക്കള്‍ എന്നിവ മോഷ്ടിച്ച അറബ് പൗരനാണ് ശിക്ഷ വിധിച്ചത്. ദുബായ് കോടതി al adheed dubai court ഇയാള്‍ക്ക് മൂന്ന് മാസം തടവ് ശിക്ഷയ്ക്ക് ഉത്തരവിട്ടു. ശിക്ഷാ കാലയളവിന് ശേഷം ഇയാളെ നാടുകടത്തും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം നടന്നത്. ബീച്ചില്‍ നീന്തിയതിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് വ്യക്തിപരമായ വസ്തുവകകളുള്ള തന്റെ ബാഗ് കാണാതായതായി പരാതിക്കാരന്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കേസ് ഫയല്‍ അനുസരിച്ച്, അന്വേഷകരുടെ സംഘം സമീപ പ്രദേശങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ അവലോകനം ചെയ്യുകയും പ്രതിയെ തിരിച്ചറിയുകയും ചെയ്തു. ഫോണ്‍ മറ്റൊരാള്‍ക്ക് വില്‍ക്കുകയും മറ്റ് സാധനങ്ങള്‍ ചവറ്റുകുട്ടയില്‍ വലിച്ചെറിയുകയും ചെയ്തതായി പ്രതി സമ്മതിച്ചു.
Comments (0)