
agriculture farms in uae : യുഎഇയിലെ മരുഭൂമിയില്‍ പച്ച പരവതാനി വിരിച്ച് ഗോതമ്പ് പാടം; വീഡിയോ കാണാം
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
മരുഭൂമിയില്‍ പച്ച പരവതാനി വിരിച്ച് ഷാര്‍ജയിലെ ഗോതമ്പ് പാടം. വിത്ത് പാകി ഒരു മാസത്തിനുള്ളില്‍ തന്നെ ഗോതമ്പ് ഫാം agriculture farms in uae മരുപ്പച്ചയായി മാറി. ഷാര്‍ജ ഭരണാധികാരി മ്ലീഹയിലെ ഫാം ഇന്ന് സന്ദര്‍ശിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ഷാര്‍ജ ഗവണ്‍മെന്റ് മീഡിയ ബ്യൂറോ ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
#حاكم_الشارقة يتفقد مزرعة القمح في منطقة #مليحة pic.twitter.com/3LEP1WmVNM
— sharjahmedia (@sharjahmedia) January 8, 2023
വീഡിയോയില്‍ പൂര്‍ണ്ണമായും പൂത്ത പാടം കാണാം. വിള എങ്ങനെ വളര്‍ന്നുവെന്ന്കാണിക്കുന്ന ടൈംലാപ്‌സ് ക്ലിപ്പ് വീഡിയോയില്‍ അവതരിപ്പിക്കുന്നുണ്ട്. അടുത്ത രണ്ട് മാസത്തിനുള്ളില്‍ വിളവെടുപ്പ് നടത്താനാണ് സാധ്യത.
നവംബറില്‍ ഫാം എങ്ങനെയായിരുന്നുവെന്ന് ഇതാ:

ഷെയ്ഖ് സുല്‍ത്താന്റെ സന്ദര്‍ശന വേളയില്‍ എങ്ങനെ കാണപ്പെടുന്നുവെന്ന് ഇതാ:

സന്ദര്‍ശന വേളയില്‍ അത്യാധുനിക ജലസേചന സ്റ്റേഷനും ഷെയ്ഖ് സുല്‍ത്താന്‍ പരിശോധിച്ചു. ദിവസം മുഴുവന്‍ 60,000 ക്യുബിക് മീറ്റര്‍ വെള്ളം വരെ ശേഷിയുള്ള ആറ് വലിയ സക്ഷന്‍ പമ്പുകളിലൂടെയാണ് ഗോതമ്പ് ഫാമിലേക്ക് വെള്ളം നല്‍കുന്നത്. ഹംദ സ്റ്റേഷനില്‍ നിന്ന് 13 കിലോമീറ്റര്‍ കണ്‍വെയര്‍ ലൈന്‍ വഴിയാണ് ഫാമിലേക്ക് വെള്ളം കൊണ്ടുപോകുന്നത്. പതിമൂന്ന് മീറ്റര്‍ ജലസേചന ലൈനുകള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 2022 നവംബര്‍ 30 നാണ് 400 ഹെക്ടറില്‍ വ്യാപിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിച്ചത്. പദ്ധതിയുടെ രണ്ടാം ഘട്ടം 2024-ഓടെ 880 ഹെക്ടറായി വികസിപ്പിക്കും. 2025-ഓടെ ഇത് 1,400 ഹെക്ടറില്‍ വ്യാപിപ്പിക്കും.
Comments (0)