
UAE weather ; യുഎഇ യിൽ മഴ തുടരും; താപനില കുറഞ്ഞേക്കും
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
രാജ്യത്ത് മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതുമൂലം താപനില കുറഞ്ഞ നിലയിൽ ആയിരിക്കുമെന്നും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് UAE weather അധികൃതർ അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 പകൽ പൊതുവെ മേഘാവൃതമായ കാലാവസ്ഥ ആയിരിക്കുമെന്നും താപനില കുറയുന്നതിനൊപ്പം തീരദേശ, വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ വ്യത്യസ്ത തീവ്രതയിലുള്ള മഴ പെയ്യാൻ സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
രാജ്യത്ത് പൊതുവിൽ 28 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനുള്ള സാധ്യത ഉണ്ട്. അബുദാബിയിൽ 24 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 23 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരും. എന്നിരുന്നാലും, അബുദാബിയിൽ 18 ഡിഗ്രി സെൽഷ്യസും ദുബായിൽ 20 ഡിഗ്രി സെൽഷ്യസും പർവത പ്രദേശങ്ങളിൽ 8 ഡിഗ്രി സെൽഷ്യസും വരെ താപനില കുറയാം. അബുദാബിയിലും ദുബായിലും ഈർപ്പം 30 മുതൽ 80 ശതമാനം വരെയാണ്. അറേബ്യയിലും ഓമനിലും കടൽ പ്രക്ഷുബ്ധമാകനും സാധ്യത.
Comments (0)