Ramadan 2023
Posted By shehina Posted On

Ramadan 2023 ; യുഎഇ യിൽ റംസാൻ വ്രതം ആരംഭിക്കുന്നതിനുള്ള സാധ്യത തീയ്യതി ഇപ്രകാരം

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

അബുദാബി: യുഎഇയിലെ ഈ വർഷത്തെ പുണ്യമാസമായ റംസാൻ മാർച്ച് 23-ന് Ramadan 2023 ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എമിറേറ്റ്‌സ് ആസ്‌ട്രോണമിക്കൽ സൊസൈറ്റി അറിയിച്ചു. ഇത്തവണത്തെ റംസാൻ മാസം 29 ദിവസം നീണ്ടുനിൽക്കുമെന്നും ജ്യോതിശാസ്ത്രപരമായി ഈദ് അൽ ഫിത്ർ അഥവാ ചെറിയ പെരുന്നാൾ ഏപ്രിൽ 21 വെള്ളിയാഴ്ച ആയിരിക്കുമെന്നും സൊസൈറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 കൂടാതെ, ഈ വർഷം ഒരു വിധം എല്ലാ ഇസ്‌ലാമിക അറബ് രാജ്യങ്ങളിലും ഒരേദിവസമായിരിക്കും റംസാൻ വ്രതം ആരംഭിക്കുക. എന്നാൽ ചിലരാജ്യങ്ങളിൽ റംസാന്റെ അവസാന ദിവസം വ്യത്യസ്തമാകാനും സാധ്യതയുണ്ട്. ചിലപ്രദേശങ്ങളിൽ അവസാന ദിവസം ചന്ദ്രനെ കാണുക ബുദ്ധിമുട്ടായിരിക്കും എന്നതാണ് ഇതിനുകാരണം.

അതേസമയം, റംസാന്റെ തുടക്കത്തിൽ 13 മണിക്കൂറും 30 മിനിറ്റും സമയം വ്രതം നീണ്ടു നിൽക്കും. കൂടാതെ യുഎഇയിലെ ജനങ്ങൾ ദിവസവും 14 മണിക്കൂർ വരെ വ്രതമനുഷ്ഠിക്കുമെന്നും അൽ ജർവാൻ വ്യക്തമാക്കി. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം ഏപ്രിൽ 20 വ്യാഴാഴ്ച മുതൽ ഏപ്രിൽ 23 ഞായർ വരെയായിരിക്കും അവധി. റംസാൻ 29 മുതൽ ശവ്വാൽ മൂന്നുവരെയാണ് യുഎഇയിലെ ഔദ്യോഗിക ഈദ് അൽ ഫിത്ർ അവധി ദിനങ്ങൾ. കഴിഞ്ഞവർഷം ഏപ്രിൽ ഒന്നിനാണ് വിശുദ്ധ മാസം ആരംഭിച്ചത്. ഇസ്‌ലാമിക കലണ്ടർ പ്രകാരമാണ് വിശുദ്ധമാസം തീരുമാനിക്കുന്നത്.

റംസാന്റെയും ഈദ് അൽ ഫിത്‌റിന്റെയും കൃത്യമായ തുടക്കം ചാന്ദ്രദർശന സമിതിയാണ് നിശ്ചയിക്കുക. അതിനനുസരിച്ച് ഇതിൽ മാറ്റംവരാമെന്നും എമിറേറ്റ്‌സ് അസ്‌ട്രോണമിക്കൽ സൊസൈറ്റി വിശദീകരിച്ചു. ഒരു വർഷം 12 ചാന്ദ്രമാസങ്ങളിലായി 354 ദിവസമോ 355 ദിവസമോ ആണ് ഉണ്ടാവുക. അതുകൊണ്ട് തന്നെ ഗ്രിഗോറിയൻ കലണ്ടറിനെ താരതമ്യപെടുത്തുമ്പോൾ ഹിജ്റ വർഷം ഓരോവർഷവും 10 ദിവസംമുമ്പ് പൂർത്തിയാവും. അതുകൊണ്ടാണ് കഴിഞ്ഞവർഷം ഏപ്രിൽ ഒന്നിന് ആയിരുന്ന റംസാൻ വ്രതാരംഭം ഇത്തവണ മാർച്ച് 23- ലേക്ക് നേരത്തേ എത്തുന്നത്. കൂടാതെ ഈ വർഷത്തെ പുണ്യമാസമായ റംസാനിൽ കാലാവസ്ഥ അനുയോജ്യമായിരിക്കുമെന്നും താപനില 17 ഡിഗ്രി സെൽഷ്യസിനും 30 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നും അൽ ജർവാൻ സൂചിപ്പിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *