
Rain in UAE ; യുഎഇയിൽ ശക്തമായ മഴ; വാഹനമോടിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം നൽകി അധികൃതർ
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
യുഎഇയിൽ കനത്ത മഴ Rain in UAE തുടരുന്നു. ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിൽ ശക്തമായ ഇടിമിന്നലും ഉണ്ട്. ഈ ദുർഘടമായ സാഹചര്യത്തിൽ വാഹനമോടിക്കുന്നവർക്ക് മാർഗ നിർദേശങ്ങൾ നൽകി ബന്ധപ്പെട്ട അധികൃതർ. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 പൊതുവെ രാജ്യത്ത് മേഘാവൃതമായ ഒരു ഇരുണ്ട കാലാവസ്ഥയാണ് അതുകൊണ്ട് തന്നെ വാഹനമോടിക്കുമ്പോൾ ദൂരക്കാഴ്ച കുറയാൻ സാധ്യതയുണ്ടെന്നും ശ്രദ്ധിക്കണമെന്നും അറിയിച്ചു. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം
ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി മഴക്കാലത്ത് വാഹനമോടിക്കുന്നവർക്കായി സുരക്ഷാ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
- സാവധാനത്തിലും ശ്രദ്ധയോടും കൂടി ഡ്രൈവ് ചെയ്യുക
- അനുയോജ്യമായ സമയത്ത് മാത്രം മറ്റ് വാഹനങ്ങളെ മറികടക്കുക
- ചെറിയ യാത്രയാണെങ്കിലും അല്ലെങ്കിലും സുരക്ഷിതമായ യാത്രയ്ക്കായി മഴയത്ത് വാഹനമോടിക്കുന്നതിന് മുമ്പ്, നിങ്ങളുടെ വൈപ്പറുകൾ നന്നായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുക.
- മഴയത്ത് നിങ്ങൾക്ക് വാഹനമോടിക്കേണ്ടി വന്നാൽ, നിങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷയ്ക്കായി മുന്നിലുള്ള വാഹനവുമായി നിശ്ചിത സുരക്ഷാ അകലം എപ്പോഴും ഇരട്ടിയാക്കുക.
Comments (0)