Rain greets UAE ; മഴയിൽ തിളങ്ങി യുഎഇ; ദുബായിൽ പുലർച്ചെ പെയ്ത മഴയുടെ മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ച് ജനങ്ങൾ, വീഡിയോ കാണാം… - Pravasi Vartha
Rain greets UAE
Posted By shehina Posted On

Rain greets UAE ; മഴയിൽ തിളങ്ങി യുഎഇ; ദുബായിൽ പുലർച്ചെ പെയ്ത മഴയുടെ മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ച് ജനങ്ങൾ, വീഡിയോ കാണാം…

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

ഇന്ന് രാവിലെ ദുബായിലെ ജനങ്ങൾ ഉണർന്നത് നല്ല മഴയുള്ള Rain greets UAE പ്രഭാതത്തിലാണ്. ഈ ആഴ്ചയിൽ രാജ്യത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തേ പ്രവചിച്ചിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0   മഴയുള്ള ആ മനോഹരമായ പ്രഭാതത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ദുബായ് നിവാസികൾ തങ്ങളുടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. അബുദാബിയിലെ അൽ ദഫ്രയിലെ താഴ്‌വരകളിലൂടെ വെള്ളം ഒഴുകുന്നതിന്റെ വീഡിയോയും പങ്കു വെച്ചിട്ടുണ്ട്. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം  താഴ്‌വരയിലൂടെ ചെളിവെള്ളം കുത്തിയൊഴുകുമ്പോൾ ഉയർന്ന വേഗതയിൽ കാറ്റ് വീശുന്നതിന്റെ ശബ്ദവും വിഡിയോയിൽ കേൾക്കാം.

അതേസമയം ഫുജൈറയിലും റാസൽഖൈമയിലും മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് പുലർച്ചെയാണ് ഫുജൈറയിൽ മഴ പെയ്തത്.

കൂടാതെ അസ്ഥിരമായ കാലാവസ്ഥ കാരണം ചില ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകൾ ഡെലിവറിയിലെ കാലതാമസത്തിനെ കുറിച്ചും പറയുന്നുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *