
burj khaleefa ticket മികച്ച സ്വപ്നങ്ങൾ കാണുക ആ സ്വപ്നങ്ങളെ വിടാതെ പിന്തുടരുക ;അംബരചുംബിയായ ബുർജ് ഖലീഫയ്ക്ക് ഇന്ന് പതിമൂന്നാം പിറന്നാൾ
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
ലോകത്തെ വിസ്മയിപ്പിച്ച് ദുബായുടെ മണ്ണിൽ burj khaleefa ticket അംബരചുംബിയായി തലയുയർത്തി നിൽക്കുകയാണ് ഈ ആകാശഗോപുരം. രാജ്യത്തിന് എന്നും അഭിമാനമാണ് ഈ ഭീമൻ കോട്ട. ദുബായിൽ ചെല്ലുന്ന ആരും തന്നെ ഈ വിസ്മയത്തിന് മുന്നിൽ നിന്നുകൊണ്ട് ഒന്ന് ക്ലിക്കാതെ പോകില്ല. ഈ ഭീമൻ വിസ്മയമായ ബുർജ് ഖലീഫയ്ക്ക് ഇന്ന് പതിമൂന്നാം പിറന്നാൾ. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0നിരവധി ലോക റെക്കോർഡുകൾ സ്വന്തമാക്കിയ ബുർജ് ഖലീഫ സ്ഥാപിതമായിട്ട് 13 വർഷങ്ങൾ പിന്നിടുകയാണ്. 2019 ജനുവരി 4 നായിരുന്നു ഈ ഭീമൻ കെട്ടിടത്തിന്റെ ഉദ്ഘാടനം. ആറു വർഷത്തിലേറെ സമയം എടുത്ത് ഒന്നര ബില്ല്യൻ ഡോളർ ചെലവിൽ നിർമ്മിച്ച ഈ 828 മീറ്റർ ഉയരമുള്ള കൂറ്റൻ കെട്ടിടം വിനോദസഞ്ചാര കേന്ദ്രം എന്നതിലുപരി കലക്കും ആഘോഷത്തിനുമുള്ള ഇടം കൂടിയാണ്.
എണ്ണമറ്റ സിനിമകൾക്കും സംഗീത ചിത്രങ്ങൾക്കും ഇവിടം വേദിയായി. 2018 മിഷൻ ഇമ്പോസിബിൾ ഗോസ്റ്റ് എന്ന സിനിമയിലെ ടോൺ ക്രൂസിന്റെ കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളിൽ ബുർജ് ഖലീഫ ആദ്യമായി പ്രത്യക്ഷപ്പെട്ടപ്പോൾ ലോകം ഒരുമിച്ച് കൗതുകത്തിൽ ആയി. ഈ ഭീമൻ കെട്ടിടം സഞ്ചാരികൾക്കായി തുറന്നുകൊടുത്ത കൃത്യം ഒരു വർഷം പിന്നിടുമ്പോഴായിരുന്നു.
ഇത് പിന്നീട് എണ്ണമറ്റ സിനിമകൾക്കും സംഗീത ചിത്രങ്ങൾക്കും ഇവിടം വേദിയായി. 37 മിനിറ്റ് ദുബായ് രാജകുമാരൻ എടുത്ത് ബുർജ് ഖലീഫയുടെ 160 നിലകളും നടന്നകയറിയും പ്രമുഖ വ്യക്തികളുടെ പിറന്നാൾ ആഘോഷവും ഓർമ്മ പുതുക്കലും വിവിധ രാജ്യങ്ങളുടെ ആഘോഷവേളകളിൽ പ്രകാശിച്ചു ലോകകപ്പ് വിജയം ആഘോഷിക്കാനും എല്ലാമായി ഒട്ടനവധി വൈറൽ നിമിഷങ്ങൾക്കും ഈ ഭീമൻ കെട്ടിടം പിന്നീട് സാക്ഷ്യം വഹിച്ചു. അടുത്തിടെ ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മാക്തും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ബുർജ് ഖലീഫയുടെ കമ്പ്യൂട്ടർ ആനിമേറ്റഡ് വീഡിയോ വൈറൽ ആയിരുന്നു.
ബുര്‍ജ് ഖലീഫ പകുതിക്ക് മുകളില്‍വെച്ച് രണ്ടായി പിളരുന്നതും ഒരുകുട അതിനകത്തുനിന്ന് പുറത്തുവരുന്നതുമാണ് വീഡിയോ. പെരുമഴയില്‍ ദുബായ് നഗരത്തിന് കുടയൊരുക്കുന്ന ബുര്‍ജ് ഖലീഫയുടെ ഈ വീഡിയോ ഒറ്റക്കാഴ്ചയില്‍തന്നെ മനസ്സ് കീഴടക്കും. ദുബായ് ഡെസ്റ്റിനേഷന്‍ എന്ന ഹാഷ്ടാഗോടെയാണ് ശൈഖ് ഹംദാന്‍ ഇന്‍സ്റ്റഗ്രാമില്‍ ഈ വീഡിയോ പങ്കുവെച്ചത്. ശൈഖ് ഹംദാന്‍ പങ്കുവെച്ച വീഡിയോ എന്നതിലപ്പുറം മഴക്കാലത്തെ ഒരു കൗതുകക്കാഴ്ചയ്ക്ക് കിട്ടുന്ന പ്രാധാന്യംകൊണ്ടുകൂടി സെക്കന്‍ഡുകള്‍ മാത്രമുള്ള ആ വീഡിയോ ക്ലിപ്പ് വൈറലായി.
ദുബായുടെ ആകാശംമാത്രം പശ്ചാത്തലത്തില്‍ നില്‍ക്കെ എമിറേറ്റ്സ് എയര്‍ലൈനിന്റെ പരസ്യ പ്ലക്കാര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്ന എമിറേറ്റ്സ് എയര്‍ ഹോസ്റ്റസിന്റെ വീഡിയോയും ആഗോളതലത്തില്‍ വലിയ പ്രചാരം നേടി. യു.എ.യിലേക്കുള്ള യാത്രാവിലക്കില്‍ ബ്രിട്ടന്‍ ഇളവുകള്‍ അനുവദിച്ചതിന്റെ ആഘോഷംകൂടി പങ്കുവെക്കുന്നതായിരുന്നു ആ പരസ്യചിത്രം. സ്‌കൈ ഡൈവിങ് താരമായ നിക്കോളെ ലുഡ്വിക് സ്മിത്താണ് പരസ്യചിത്രത്തില്‍ എയര്‍ ഹോസ്റ്റസായി അഭിനയിച്ചത്. 828 മീറ്റര്‍ അടി ഉയരമുള്ള ബുര്‍ജ് ഖലീഫയുടെ മുകളില്‍നിന്ന്, എമിറേറ്റ്സിന്റെ പരമ്പരാഗത കാബിന്‍ ക്രൂ വേഷം അണിഞ്ഞെത്തിയ ഇവര്‍ ‘ലോകത്തിന്റെ മുകളില്‍ ഫ്ളൈ എമിറേറ്റ്സ്’ എന്ന സന്ദേശമായിരുന്നു പ്ലക്കാര്‍ഡിലൂടെ പങ്കുവെച്ചത്.
നിരവധി ലോകറെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ ബുര്‍ജ് ഖലീഫ, സ്ഥാപിതമായിട്ട് ഇന്നേക്ക് 13 വര്‍ഷങ്ങള്‍ പിന്നിടുകയാണ്.അത്ഭുതമ കൊണ്ട് ലോകത്തെ എന്നുംവിസ്മയിപ്പിച്ച ബുര്‍ജ് ഖലീഫയ്ക്കുചുറ്റും ഇനിയൊരു വിസ്മയാകാശവളയംകൂടി തീര്‍ക്കാന്‍ ഒരുങ്ങുകയാണ് ദുബായ്. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. ‘ഡൗണ്‍ടൗണ്‍ സര്‍ക്കിള്‍’ എന്ന പേരിലാണ് ഈ വലയത്തിന്റെ രൂപകല്‍പ്പന. 500 മീറ്റര്‍ ഉയരത്തിലായിരിക്കും വലയം നിര്‍മിക്കുക.
ദുബായിലെ ആര്‍ക്കിടെക്ചര്‍ സ്ഥാപനമായ സ്നേറ സ്പേസ് ആണ് മൂന്നുകിലോമീറ്റര്‍ ചുറ്റളവിലുള്ള ആകാശവലയം എന്ന ആശയം മുന്നോട്ടുവെച്ചിരിക്കുന്നത്. ദുബായില്‍ ഇപ്പോഴുള്ള ഒട്ടേറെ കെട്ടിടങ്ങള്‍ രൂപകല്‍പ്പനചെയ്ത നജ്മുസ് ചൗധരി, നീല്‍സ് റെമെസ് എന്നിവരാണ് ഇത്തരത്തിലൊരു ആശയവുമായി മുന്നോട്ടുവന്നിരിക്കുന്നത്. അഞ്ച് തൂണുകളിലായാണ് ഈ വലയം നിര്‍മിക്കുക. ഇതിനകത്തുകൂടി സഞ്ചരിക്കാനാവും. ഇതോടെ ഡൗണ്‍ടൗണിനുമുകളില്‍ മറ്റൊരു അദ്ഭുതലോകമാണ് ഒരുങ്ങുന്നത്. ഇതിലൂടെ നഗരത്തിന്റെ 360 ഡിഗ്രി ദൃശ്യാനുഭവവും ലഭ്യമാകും. എന്നാല്‍ പദ്ധതി എന്നുതുടങ്ങും എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ReplyForward |
Comments (0)