നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
എയർ ഇന്ത്യ വിമാനത്തിൽ Air India Flight സ്ത്രീക്കു നേരെ മൂത്രമൊഴിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ സ്വദേശിയായ ശങ്കർ മിശ്രയെന്ന ആളാണ് സംഭവത്തിൽ ബംഗളൂരുവിൽ വച്ച് അറസ്റ്റിലായത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേയ്ക്കുള്ള യാത്രാ മധ്യേ വിമാനത്തിൽ വെച്ചാണ് യാത്രക്കാരിയുടെ ശരീരത്തിലേക്ക് ശങ്കർ മിശ്ര മൂത്രമൊഴിച്ചത്.
ഇയാൾക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ, ബലപ്രയോഗം, പൊതുഇടത്തിൽ അപമര്യാദയായി പെരുമാറൽ, എയർക്രാഫ്റ്റ് ചട്ടലംഘനം എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തതായി പൊലീസ് അധികൃതർ അറിയിച്ചു.