നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
ദുബായ് : യുഎഇയിൽ ഈയാഴ്ച weather rain alert ശക്തമായ ശക്തമായ കാറ്റും മഴയും ഉണ്ടായേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കാറ്റിനെ തുടർന്ന് കടക്ഷോഭം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അറിയിച്ചു. രാജ്യത്തെ ചില ഭാഗങ്ങളിൽ വെള്ളിയാഴ്ച ഉച്ചയോടെ മഴ ആരംഭിച്ചിട്ടുണ്ട്.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 അതിനാൽ വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. അബുദാബിയുടെയും റസാൽഖൈമയുടെയും ചില ഭാഗങ്ങളിൽ മഴയും മേഘാവൃതമായ അന്തരീക്ഷവും രൂപപ്പെട്ടതിനാൽ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി(ncm) ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനിടയിൽ പലസ്ഥലങ്ങളിലായി പെയ്യുന്ന മഴയുടെ ചിത്രങ്ങളും വീഡിയോകളും ജനങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
ഇത്തരത്തിൽ മേഘാവൃതമായ അന്തരീക്ഷവും മഴയും ഈയാഴ്ച മുഴുവൻ അനുഭവപ്പെടുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. പ്രത്യേകിച്ച് കിഴക്കൻ തീരപ്രദേശങ്ങളിലും വടക്കൻ പ്രദേശങ്ങളായ ഫുജൈറ റാസൽഖൈമ എന്നിവിടങ്ങളിൽ കനത്ത മഴ തുടരുമെന്നും അറിയിപ്പ്.
രാജ്യത്തെ താപനിലയിലും ഗണ്യമായ കുറവ് ഉണ്ടാകുമെന്ന് NCM അറിയിച്ചു. തീരപ്രദേശങ്ങളിൽ പരമാവധി താപനില 23 മുതൽ 27 ഡിഗ്രി സെൽഷ്യസ് വരെയും ആന്തരിക പ്രദേശങ്ങളിൽ താപനില 24 മുതൽ 28 ഡിഗ്രി സെൽഷ്യസും പർവത പ്രദേശങ്ങളിൽ പന്ത്രണ്ട് മുതൽ 18 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും അതുകൊണ്ട് ജനങ്ങൾ വേണ്ട മുൻകരുതൽ എടുക്കണമെന്നും അധികൃതർ അറിയിച്ചു.
പരമാവധി ഈർപ്പം 75% ത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറിൽ 15 കിലോമീറ്റർ മുതൽ 25 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നും ചിലപ്പോൾ മണിക്കൂർ 50 കിലോമീറ്റർ വരെ വേഗത്തിൽ എത്താൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്.