നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
2023ലെ തുടക്കം തന്നെ ഭാഗ്യം നേട്ടവുമായി ആരംഭിച്ചിരിക്കുകയാണ് യുഎഇയിലെ പ്രവാസികള്‍. 2022ലെ അവസാന മഹ്‌സൂസ് പ്രതിവാര നറുക്കെടുപ്പില്‍ വിജയിച്ച നിരവധി വിജയികള്‍ക്ക് 2023ലെ തുടക്കം തന്നെ ഭാഗ്യം നിറഞ്ഞതായിരുന്നു. 14 പേരാണ് ഈ നറുക്കെടുപ്പില്‍ mahzooz draw ticket രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്തത്. ഇവര്‍ ഓരോരുത്തവര്‍ക്കും 71,428 ദിര്‍ഹം വീതം ലഭിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
109-ാമത് സൂപ്പര്‍ സാറ്റര്‍ഡേ തത്സമയ നറുക്കെടുപ്പിലെ റാഫിള്‍ ഡ്രോയില്‍ മൂന്ന് വിജയികള്‍ക്ക് 100,000 ദിര്‍ഹം വീതം ലഭിച്ചു. ഇവരിലൊരാളായ ഫിലിപ്പൈന്‍സ് സ്വദേശി റയാന്‍ ആദ്യമായാണ് മഹ്‌സൂസില്‍ പങ്കെടുക്കുന്നത്. ആദ്യത്തെ ശ്രമത്തില്‍ തന്നെ 100,000 ദിര്‍ഹം സ്വന്തമാക്കിയ റയാന്‍ ഏറ്റവും വലിയ ഭാഗ്യവാനെന്നാണ് സ്വയം വിലയിരുത്തുന്നത്.
അബുദാബിയില്‍ താമസിക്കുന്ന 34 വയസുകാരനായ ഈ പ്രവാസി കൃത്യസമയത്തു തന്നെ തനിക്ക് കൈവന്ന ഭാഗ്യ സമ്മാനത്തെക്കുറിച്ച് ഏറെ ആവേശത്തോടെയാണ് പ്രതികരിച്ചത്. ‘ഏറ്റവും മികച്ച ഒരു പുതുവത്സര സമ്മാനമാണിത്. എനിക്ക് 100,000 ദിര്‍ഹം ലഭിക്കുമെന്ന് ഒരിക്കലും പ്രതിക്ഷയുണ്ടായിരുന്നില്ല. മഹ്‌സൂസിന് നന്ദി. 2023 എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച വര്‍ഷമായിരിക്കും’. റയാന്‍ പറഞ്ഞു.
ഓണ്‍ലൈന്‍ വിപണന രംഗത്ത് ജോലി ചെയ്യുന്ന റയാന്‍ പറയുന്നത് കൃത്യസമയത്ത് തന്നെയാണ് തനിക്ക് ഈ സമ്മാനം ലഭിച്ചതെന്നാണ്. ബിസിനസ് വിപുലീകരിക്കുകയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ആവശ്യമായ അടിത്തറ ഉറപ്പാക്കാനും ഭാവിയില്‍ തന്റെ മകളുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ പിന്തുണ നല്‍കാനും ഈ പണം ഉപകരിക്കുമെന്ന് അദ്ദേഹം പറയുന്നു. ‘എനിക്ക് സമ്മാനം ലഭിച്ചെന്ന വിവരം ഒരു സുഹൃത്ത് വിളിച്ച് അറിയിക്കുമ്പോള്‍ ഞാന്‍ അബുദാബിയില്‍ പുതുവത്സരപ്പിറവി ആഘോഷിക്കുകയായിരുന്നു. മഹ്‌സൂസ് അക്കൗണ്ട് പരിശോധിച്ച ശേഷം വരാനിരിക്കുന്ന പുതുവര്‍ഷം എന്റെ വര്‍ഷമാണെന്ന് മനസിലാക്കി ഞാന്‍ കരയാന്‍ തുടങ്ങി’ – ജീവിതം മാറിമറിഞ്ഞ നിമിഷം അദ്ദേഹം ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്.
‘ആദ്യമായി മഹ്‌സൂസില്‍ പങ്കെടുത്തപ്പോഴാണ് ഇത്ര വലിയ തുകയുടെ സമ്മാനം എനിക്ക് ലഭിച്ചതെന്നതിനാല്‍ ഭാഗ്യത്തിന് ഒരു നിയമവും ബാധകമല്ലെന്നതിന്റെ തെളിവ് കൂടിയാണ് ഈ വിജയം’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമ്മാനം കിട്ടിയെന്ന് അറിയിച്ചുകൊണ്ട് മഹ്‌സൂസില്‍ നിന്ന് ഇ-മെയില്‍ സന്ദേശം ലഭിച്ച സമയത്തെ അമ്പരപ്പ് മറ്റൊരു വിജയിയായ രതീഷ് പങ്കുവെയ്ക്കുന്നതും ഏതാണ് ഇതേപോലെ തന്നെ. ‘ഭാഗ്യം കടാക്ഷിക്കുന്ന ഒരാളായി നിങ്ങള്‍ മാറുമെന്ന് ഒരിക്കലും നിങ്ങള്‍ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. കുടുംബത്തോടൊപ്പം പുതുവത്സരം ആഘോഷിക്കുകയായിരുന്നതിനാല്‍ തത്സമയ നറക്കെടുപ്പ് എനിക്ക് കാണാന്‍ സാധിച്ചില്ല. എന്നാല്‍ വിജയിച്ചുവെന്ന് പറഞ്ഞുകൊണ്ടുള്ള ഇ-മെയില്‍ സന്ദേശം ജനുവരി ഒന്നിന് തുറന്ന് വായിച്ചപ്പോള്‍ സന്തോഷം നിറഞ്ഞ ഒരു അമ്പരപ്പായി അത് മാറി – ഐ.ടി രംഗത്ത് ജോലി ചെയ്യുന്ന 40 വയസുകാരനായ പ്രവാസി പറയുന്നു.
സമ്മാനം ലഭിക്കുന്ന പണം എങ്ങനെ ചെലവഴിക്കണമെന്ന് രതീഷ് ഇതുവരെ തീരുമാനിച്ചിട്ടില്ല. നാട്ടില്‍ കുറച്ച് സ്ഥലം വാങ്ങുന്നത് ഉള്‍പ്പെടെ കൂടുതല്‍ ആഘോഷങ്ങള്‍ക്ക് അദ്ദേഹം പദ്ധതിയിട്ടിട്ടുണ്ട്. ഒന്‍പത് തവണ മഹ്‌സൂസില്‍ പങ്കെടുത്ത് 100,000 ദിര്‍ഹം നേടിയ വ്യക്തിയെന്ന നിലയില്‍, ഏറെ ഭാഗ്യവാനായാണ് രതീഷ് തന്നെ കാണുന്നത്. ഇത് രണ്ടാം തവണയാണ് രതീഷ് മഹ്‌സൂസില്‍ വിജയിക്കുന്നത്. നേരത്തെ ഒരിക്കല്‍ ചെറിയ തുകയുടെ സമ്മാനം അദ്ദേഹത്തിന് ലഭിച്ചിരുന്നു.
www.mahzooz.ae എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ മഹ്സൂസില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഉപഭോക്താക്കള്‍ക്ക് ഒന്നിലേറെ നറുക്കെടുപ്പുകളില്‍ പങ്കെടുക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.