heavy rain യുഎഇയില്‍ കനത്ത മഴ,വാഡികള്‍ നിറഞ്ഞൊഴുകി; പ്രത്യേക നിർദ്ദേശങ്ങളുമായി അധികൃതർ വീഡിയോ കാണാം - Pravasi Vartha
Posted By editor Posted On

heavy rain യുഎഇയില്‍ കനത്ത മഴ,വാഡികള്‍ നിറഞ്ഞൊഴുകി; പ്രത്യേക നിർദ്ദേശങ്ങളുമായി അധികൃതർ വീഡിയോ കാണാം

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

യുഎഇ: വെള്ളിയാഴ്ച പെയ്ത കനത്ത മഴയെ heavy rain തുടർന്ന് രാജ്യത്തെ പലയിടങ്ങളിലും വെള്ളപ്പൊക്കം ഉണ്ടായി. ശക്തമായ മഴയിൽ റോഡിലൂടെ വെള്ളം അപകടകരമാം വിധം കുത്തിയൊലിക്കുന്നതിന്റെ വീഡിയോ നാഷണൽ സെന്റർ ഓഫ് മെറ്ററോളജി (ncm) പങ്കുവെച്ചിട്ടുണ്ട്.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 എന്നാൽ കനത്ത മഴയുടെ മുന്നറിയിപ്പും വെള്ളം പൊങ്ങിയ സ്ഥലങ്ങളുടെ വിവരങ്ങളും അധികൃതർ നൽകിയിട്ടും ചില വാഹന യാത്രക്കാർ  ഇപ്പോഴും അവരുടെ ജീവൻ പണയപ്പെടുത്തി കൊണ്ട് ഈ കാലാവസ്ഥ ആസ്വദിക്കുന്നതിന് വേണ്ടി വെള്ളപ്പൊക്കമുള്ള സ്ഥലങ്ങളിലൂടെ സഞ്ചരിക്കുകയാണ്.

 അസ്ഥിരമായ കാലാവസ്ഥ രാജ്യത്തെ പിടികൂടുമ്പോൾ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് എൻസിഎമ്മും പോലീസും ഇതിനകം തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനോടൊപ്പം തന്നെ പർവ്വത പ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തിന്റെ അപകടസാധ്യതകൾ കാണിക്കുന്ന വീഡിയോകളും അവർ പങ്കുവെച്ചു.

 മഴയുടെ ഭീകരത ജനങ്ങളെ ബോധ്യപ്പെടുത്താനായി സെന്റർ മീഡിയ പങ്കിട്ട ഒരു വീഡിയോ ക്ലിപ്പും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ ഒരു കുടുംബം നോക്കി നിൽക്കെ അവരുടെ വീടിനു മുന്നിലുള്ള റോഡിന്റെ ഒരു ഭാഗം തകർന്ന് വെള്ളത്തിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുഞ്ഞിനെ അച്ഛൻ പെട്ടെന്ന് പിടിച്ചു മാറ്റിയതിനാൽ രക്ഷപ്പെട്ടു.

 ഈയാഴ്ച ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുണ്ടെന്നും, വിവിധ ഭാഗങ്ങളിൽ നേരിയതോ കനത്തതോ ആയ മഴ പ്രതീക്ഷിക്കുന്നു എന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *