
explore hatta : യുഎഇ: വിനോദ യാത്രകള്‍ കൂടുതല്‍ എളുപ്പമാകുന്നു; 25 ദിര്‍ഹത്തിന് ഹത്തയിലെത്താം, കൂടുതല്‍ വിവരങ്ങള്‍ അറിയാം
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
യുഎഇയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ഹത്തയിലേക്കുള്ള യാത്ര കൂടുതല്‍ എളുപ്പമാകുന്നു. വിനോദസഞ്ചാര മേഖലയായി വികസിച്ച ഹത്തയിലേക്ക് റോഡ് ഗതാഗത അതോറിറ്റി(ആര്‍.ടി.എ) ദുബായില്‍നിന്ന് എക്‌സ്പ്രസ് ബസ് സര്‍വിസുകള്‍ ഏര്‍പ്പെടുത്തി. നഗരത്തില്‍നിന്ന് യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരുന്നതിന് ഹത്തയിലേക്ക് explore hatta പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
മലയോര പ്രദേശമായ ഹത്തയിലെ വിനോദസഞ്ചാര സ്ഥലങ്ങള്‍ ചുറ്റിക്കാണുന്നതിന് പ്രാദേശിക ടൂറിസ്റ്റ് ബസ് സര്‍വിസും ആരംഭിച്ചിട്ടുണ്ട്. റൂട്ട് എച്ച്02 എന്ന ഹത്തയിലേക്കുള്ള എക്‌സ്പ്രസ് ബസുകള്‍ ദുബായ് മാള്‍ ബസ് സ്‌റ്റേഷനില്‍നിന്നാണ് യാത്ര ആരംഭിക്കുക. രണ്ടു മണിക്കൂര്‍ ഇടവിട്ടുള്ള ബസുകള്‍ ഹത്ത ബസ് സ്‌റ്റേഷന്‍ വരെയാണ് പോവുക. ഡീലക്‌സ് കോച്ചിലെ യാത്രക്ക് ഒരാള്‍ക്ക് 25ദിര്‍ഹമാണ് നിരക്കെന്ന് ആര്‍.ടി.എ പൊതുഗതാഗത അതോറിറ്റി ഡയറക്ടര്‍ ആദില്‍ ശക്‌രി പറഞ്ഞു.
പ്രദേശത്തെ ഗതാഗത സൗകര്യങ്ങള്‍ ശക്തിപ്പെടുത്താനും ടൂറിസ്റ്റുകള്‍ക്ക്, പ്രത്യേകിച്ച് ശൈത്യകാലത്ത് ധാരാളമായെത്തുന്നവര്‍ക്ക്, ആവശ്യമായ സൗകര്യങ്ങളൊരുക്കാനും ലക്ഷ്യമിട്ടാണ് സര്‍വിസുകള്‍ ആരംഭിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ‘ലോകത്തെ ഏറ്റവും മനോഹര തണുപ്പുകാലം’ എന്ന തലക്കെട്ടില്‍ യു.എ.ഇ നടപ്പാക്കുന്ന ശൈത്യകാല കാമ്പയിനില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന സ്ഥലങ്ങളിലൊന്നാണ് ഹത്ത. ബസ് സര്‍വിസുകളെ മെട്രോയുമായും ട്രാമുമായും ബന്ധിപ്പിച്ച് സംയോജിത പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിന് ദുബായ് ആര്‍.ടി.എ നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. അതിന്റെ ഭാഗമായാണ് പുതിയ സര്‍വിസ്.
ഹത്തയിലെ കാഴ്ചകള്‍ കാണാന്‍ ഉപകരിക്കുന്നതാണ് എച്ച്-04 എന്ന റൂട്ടിലെ ടൂറിസ്റ്റ് സര്‍വിസ്. ഹത്തക്ക് അകത്തു മാത്രം സഞ്ചരിക്കുന്ന ഈ ബസ്, ഹത്ത ബസ് സ്‌റ്റേഷനില്‍ തുടങ്ങി അവിടെ തന്നെ അവസാനിക്കുന്ന രീതിയിലാണ്. മേഖലയിലെ പ്രധാന സ്ഥലങ്ങളായ ഹത്ത വാദി ഹബ്ബ്, ഹില്‍ പാര്‍ക്ക്, അണക്കെട്ട്, ഹെറിറ്റേജ് വില്ലേജ് എന്നിവയിലൂടെ സഞ്ചരിക്കും. ഒരു ബസ് സ്‌റ്റോപ്പിലേക്ക് ഒരാള്‍ക്ക് രണ്ടു ദിര്‍ഹമാണ് നിരക്ക്. അരമണിക്കൂര്‍ ഇടവിട്ടാണ് സര്‍വിസുണ്ടാവുക. മനോഹരമായ പ്രകൃതിഭംഗിയും തണുത്ത അന്തരീക്ഷ താപനിലയും പാരിസ്ഥിതിക, സാംസ്‌കാരിക സവിശേഷതകളും കാരണം ദുബായിലെ മറ്റു ഭാഗങ്ങളില്‍നിന്ന് വ്യത്യസ്തമാണ് ഹത്ത പ്രദേശം.
Comments (0)