
educational ministry : അസ്ഥിരമായ കാലാവസ്ഥ; യുഎഇയിലെ ചില സ്‌കൂളുകള്‍ക്ക് ഇന്ന് ഓണ്‍ലൈന്‍ പഠനം
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
അസ്ഥിരമായ കാലാവസ്ഥ കാരണം ഇന്ന് ചില സ്‌കൂളുകള്‍ക്ക് ഓണ്‍ലൈന്‍ പഠനം നടത്താന്‍ യുഎഇ വിദ്യാഭ്യാസ മന്ത്രാലയം educational ministry അനുമതി നല്‍കി. ഫുജൈറയിലെയും കിഴക്കന്‍ മേഖലയിലെയും സ്‌കൂളുകള്‍ക്കാണ് അനുമതി നല്‍കിയത്. ഈ സ്‌കൂളുകള്‍ ഭൗതികമായി അടച്ചിടുകയും വിദൂരമായി പ്രവര്‍ത്തിക്കുകയും ചെയ്യും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
എമിറേറ്റിലെ സര്‍ക്കാര്‍ സ്‌കൂളുകളും നഴ്സറികളും ഇമെയിലുകളിലൂടെയും വാട്സ്ആപ്പ് സന്ദേശങ്ങളിലൂടെയും ഇക്കാര്യം രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്. മോശമായ കാലാവസ്ഥ ബാധിക്കുന്ന പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്കായി വിദൂര പഠനം ഏര്‍പ്പെടുത്തിയെന്ന് സ്‌കൂളുകള്‍ രക്ഷിതാക്കള്‍ക്ക് അയച്ച സര്‍ക്കുലറില്‍ പറയുന്നു.
അസ്ഥിരമായ കാലാവസ്ഥയുള്ള മേഖലകളില്‍ താമസിക്കുന്നവര്‍ക്ക് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. തോടുകളും കുളങ്ങളും ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് അതോറിറ്റി താമസക്കാരോട് ആവശ്യപ്പെടുകയും റോഡുകളിലെ വേഗത കുറയ്ക്കാന്‍ വാഹനമോടിക്കുന്നവരെ അറിയിക്കുകയും ചെയ്തു. ബീച്ചുകളില്‍ നിന്നും കടലില്‍ നിന്നും മാറി നില്‍ക്കാനും താമസക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)