
civil court cases : യുഎഇ: അബദ്ധത്തില്‍ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത പണം തിരികെ നല്‍കാന്‍ വിസമ്മതിച്ചു; യുവാവിന് ശിക്ഷ
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
ബാങ്ക് അക്കൗണ്ടിലേക്ക് അബദ്ധത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്ത പണം തിരികെ നല്‍കാന്‍ വിസമ്മതിച്ചയാള്‍ക്ക് ശിക്ഷ civil court cases വിധിച്ചു. യുവതി അബദ്ധത്തില്‍ തന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഗള്‍ഫ് പൗരന്റെ അക്കൗണ്ടിലേക്ക് 9200 ദിര്‍ഹം അയച്ചു. യുവതി പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും, അയാള്‍ നല്‍കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് യുവതി റാസല്‍ഖൈമ ക്രിമിനല്‍ കോടതിയെ സമീപിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
അബദ്ധത്തില്‍ താന്‍ പണം കൈമാറിയെന്നും തുക തിരികെ നല്‍കാന്‍ ആവശ്യപ്പെട്ട് ബന്ധപ്പെട്ടപ്പോള്‍ ഇയാള്‍ നിരസിച്ചെന്നും യുവതി തന്റെ ഹര്‍ജിയില്‍ പറഞ്ഞു. യുവതിയുടെ അക്കൗണ്ടില്‍ നിന്ന് പണം ലഭിച്ചതായി സമ്മതിച്ച യുവാവ് പണം തിരികെ നല്‍കാമെന്ന് പറഞ്ഞു. എന്നാല്‍, താന്‍ സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.
റാസല്‍ഖൈമ ക്രിമിനല്‍ കോടതി ഇയാളെ ശിക്ഷിക്കുകയും 5000 ദിര്‍ഹം പിഴ ചുമത്തുകയും ചെയ്തു. തുടര്‍ന്ന് സിവില്‍ കേസ് ഫയല്‍ ചെയ്തപ്പോള്‍ റാസല്‍ ഖൈമ സിവില്‍ കോടതി യുവതിക്ക് പണം തിരികെ നല്‍കാന്‍ യുവാവിനോട് നിര്‍ദ്ദേശിച്ചു. അവരുടെ നിയമപരമായ ചിലവുകള്‍ നല്‍കാനും യുവാവിനോട് പറഞ്ഞു.
Comments (0)