
abu dhabi traffic fine : യുഎഇ: ഡ്രൈവര്‍ അശ്രദ്ധയോടെ ലെയ്നുകള്‍ വെട്ടിച്ചു, ഉണ്ടായത് ഭയാനകമായ അപകടം; വീഡിയോ കാണാം
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
ട്രാഫിക് ബോധവല്‍ക്കരണവുമായി അബുദാബി പോലീസ്. വാഹനമോടിക്കുന്നവരുടെ തെറ്റായ ഓവര്‍ടേക്കിംഗിന്റെയും പെട്ടെന്നുള്ള ലൈന്‍ മാറ്റത്തിന്റെയും അപകടങ്ങളെ ഉയര്‍ത്തിക്കാട്ടുന്ന വീഡിയോ പൊലീസ് abu dhabi traffic fine സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കുവച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
ഡ്രൈവര്‍മാരോട് തെറ്റായ ഭാഗത്ത് നിന്ന് മറ്റ് വാഹനങ്ങളെ മറികടക്കുന്നത് ഒഴിവാക്കണമെന്നും പാത മാറുമ്പോള്‍ റോഡ് വ്യക്തമാണെന്ന് ഉറപ്പാക്കണമെന്നും അബുദാബി പോലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. വാഹനമോടിക്കുന്നവര്‍ ഇടതുവശത്ത് നിന്ന് മറ്റ് വാഹനങ്ങളെ മറികടക്കരുതെന്നും ഡ്രൈവര്‍ക്കും മറ്റുള്ളവര്‍ക്കും അപകടമുണ്ടാക്കുന്ന അശ്രദ്ധമായി ലെയ്നുകള്‍ക്കിടയില്‍ നീങ്ങരുതെന്ന് അതോറിറ്റി ഓര്‍മ്മിപ്പിച്ചു.
#أخبارنا | بثت #شرطة_أبوظبي بالتعاون مع مركز المتابعة والتحكم وضمن مبادرة "لكم التعليق" فيديو لخطورة التجاوز الخاطئ والانحراف المفاجئ .
— شرطة أبوظبي (@ADPoliceHQ) January 6, 2023
التفاصيل:https://t.co/nGhRNgzDpu#درب_السلامة #لكم_التعليق#الانحراف_المفاجئ pic.twitter.com/lYDLyUNino
ബോധവല്‍ക്കരണ പോസ്റ്റില്‍, വാഹനമോടിക്കുന്നവര്‍ പാത മാറുമ്പോള്‍ സൂചകങ്ങള്‍ ഉപയോഗിക്കണമെന്നും പെട്ടെന്നുള്ള ലൈന്‍മാറ്റം ഒഴിവാക്കണമെന്നും മറ്റൊരു റോഡിലേക്ക് പോകുമ്പോള്‍ ശരിയായ പാത ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സേന നിര്‍ദ്ദേശിച്ചു.
വാഹനമോടിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട പെട്ടെന്നുള്ള ലൈന്‍ മാറ്റവും തെറ്റായ ഓവര്‍ടേക്കിംഗുമായി ബന്ധപ്പെട്ട പിഴകള്‍ ഇവയൊക്കെ
പെട്ടെന്നുള്ള ലൈന്‍മാറ്റംം: 5,000 ദിര്‍ഹം പിഴയും വാഹനം പിടിച്ചെടുക്കലും.
അമിത വേഗത കാരണം അപകടമുണ്ടാക്കുന്നത്: 5,000 ദിര്‍ഹം പിഴയും വാഹനം പിടിച്ചെടുക്കലും.
ഫെഡറല്‍ ട്രാഫിക് നിയമങ്ങള്‍ പ്രകാരം, മറികടക്കുന്നതുമായി ബന്ധപ്പെട്ട മൂന്ന് തരം കുറ്റകൃത്യങ്ങള്‍:
തെറ്റായ ഓവര്‍ടേക്കിംഗ്: 600 ദിര്‍ഹം പിഴ, 6 ബ്ലാക്ക് പോയിന്റുകള്‍
റോഡ് ഷോള്‍ഡറില്‍ നിന്ന് മറികടക്കല്‍: 1,000 ദിര്‍ഹം പിഴ, 6 ബ്ലാക്ക് പോയിന്റുകള്‍
നിരോധിത സ്ഥലത്ത് നിന്ന് മറികടക്കല്‍: 600 ദിര്‍ഹം പിഴ
Comments (0)