
worldwide oil prices : ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞു; ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
ആഗോള വിപണിയില്‍ എണ്ണവില ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി. നാലു ശതമാനം കുറവാണ് വിലയിലുണ്ടായിരിക്കുന്നത്. ബാരലിന് 80 ഡോളറിന് ചുവടേക്കാണ് എണ്ണവില worldwide oil prices ഇടിഞ്ഞത്. അസംസ്കൃത എണ്ണവിലയില്‍ സമീപകാലത്തെ വലിയ ഇടിവ് കൂടിയാണിത്. ചൈനയുടെ വളര്‍ച്ചാതോത് കുറഞ്ഞതാണ് എണ്ണവില ഇടിയാനുള്ള പ്രധാനകാരണം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ലോകം നേരിടുന്ന സാമ്പത്തിക മാന്ദ്യവും എണ്ണവിപണിക്ക് തിരിച്ചടിയാണ്. ആവശ്യകത കുറഞ്ഞ സാഹചര്യത്തില്‍ ഉല്‍പാദനം വീണ്ടും വെട്ടിക്കുറക്കാന്‍ എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ തയാറാകുമോ എന്ന ചോദ്യവും നിലനില്‍ക്കുന്നുണ്ട്. എണ്ണയിതര മേഖലയിലേക്ക് കൂടി സമ്പദ്ഘടന ശക്തിപ്പെടുന്നതിനാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് എണ്ണവിലയിടിവ് കാര്യമായ പ്രയാസം ഉണ്ടാക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.
അതേസമയം, വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും വലിയ തോതിലുള്ള വിലത്തകര്‍ച്ചക്ക് സാധ്യതയില്ലെന്നുമാണ് ഒപെക് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. നടപ്പുവര്‍ഷം ചൈനക്ക് നാലര ശതമാനത്തോളം വളര്‍ച്ച നേരിടാന്‍ സാധിക്കും എന്നായിരുന്നു നേരത്തെ ഐ.എം.എഫ് കണക്കാക്കിയതെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇത് ഗണ്യമായി കുറയുമെന്നാണ് നിഗമനം.
Comments (0)