നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
യുഎഇയില്‍ ഈ വാരാന്ത്യത്തില്‍ ശൈത്യ തരംഗം പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകര്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലും മഴയും ഉണ്ടാകും. താപനില 4 ഡിഗ്രി സെല്‍ഷ്യസായി കുറയാനും waves forecast dubai സാധ്യത. നാളെ മുതല്‍ അടുത്ത മൂന്ന് ദിവസങ്ങളില്‍ രാജ്യത്ത് താപനിലയില്‍ ഗണ്യമായ കുറവുണ്ടാകും, വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 താപനില 4 സെല്‍ഷ്യസ് വരെ എത്തുമെന്നു നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (NCM) ല്‍ നിന്നുള്ള ഡോക്ടര്‍ അഹമ്മദ് ഹബീബ് പറഞ്ഞു.
”ജനുവരി 8 ഞായറാഴ്ച, പ്രത്യേകിച്ച് രാജ്യത്തിന്റെ വടക്കന്‍, കിഴക്കന്‍ ഭാഗങ്ങളില്‍, (പത്യേകിച്ച് ഫുജൈറയിലും ദിബ്ബയിലും) മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സ്ഥലങ്ങളില്‍ രാവിലെ മുതല്‍ ഉച്ചവരെ മഴയ്ക്ക് സാധ്യതയുണ്ട്, പകല്‍ സമയത്തും ചെറിയ മഴയ്ക്ക് സാധ്യതയുണ്ട്. അല്‍ ഐനിലെ ചില പ്രദേശങ്ങളിലും മിതമായ മഴ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.