
small claims court : യുഎഇ: സോഷ്യല്‍ മീഡിയ വഴി ബന്ധുവിനെ അധിക്ഷേപിച്ചു; ശിക്ഷ വിധിച്ച് കോടതി
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
സോഷ്യല്‍ മീഡിയ വഴി ബന്ധുവിനെ അധിക്ഷേപിച്ചയാള്‍ക്ക് ശിക്ഷ വിധിച്ച് കോടതി. സോഷ്യല്‍ മീഡിയയിലൂടെ ബന്ധുവിനെ അപമാനിക്കുകയും അധിക്ഷേപിക്കുകയും അശ്ലീലം കലര്‍ന്ന സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്ത യുവാവിന് കോടതി small claims court 250,000 ദിര്‍ഹം പിഴ ശിക്ഷ നല്‍കി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 അല്‍ഐനില്‍ താമസിക്കുന്ന അറബ് യുവാവിനെ ശിക്ഷാ കാലാവധിക്ക് ശേഷം യുഎഇയില്‍ നിന്ന് നാടുകടത്തും.
പ്രതിയും ബന്ധുവും തമ്മില്‍ കുടുംബ വഴക്കുകള്‍ ഉണ്ടായിരുന്നുവെന്നും അത് തര്‍ക്കത്തില്‍ കലാശിച്ചതായും കോടതിയുടെ ഔദ്യോഗിക രേഖകള്‍ പറയുന്നു. ഇയാള്‍ സോഷ്യല്‍ മീഡിയ വഴി ബന്ധുവിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ അയച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ബന്ധു അധികാരികളെ അറിയിക്കുകയും തെളിവുകള്‍ ഹാജരാക്കുകയും ചെയ്തു.
ശേഷം പ്രോസിക്യൂട്ടര്‍മാര്‍ വിഷയം അന്വേഷിക്കുകയും ഓണ്‍ലൈന്‍ നിയമങ്ങള്‍ ലംഘിച്ചതിന് ഇയാള്‍ക്കെതിരെ കുറ്റം ചുമത്തുകയും ചെയ്തു. പ്രോസിക്യൂട്ടര്‍മാര്‍ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അല്‍ ഐന്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി പ്രതിയെ ശിക്ഷിക്കുകയായിരുന്നു.
Comments (0)