നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
അടുത്ത 10 വര്‍ഷത്തിലെ സാമ്പത്തിക അജണ്ട പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി. അടുത്ത 10 വര്‍ഷത്തില്‍ 32 ലക്ഷം കോടി ദിര്‍ഹത്തിന്റെ (702,000,000,000,000 രൂപ) സാമ്പത്തിക ലക്ഷ്യം ruler of dubai ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പ്രഖ്യാപിച്ചു. സാമ്പത്തിക അജന്‍ഡ ഡി33 എന്നു പേരിട്ട പദ്ധതിയില്‍ അടുത്ത ദശകത്തില്‍ എമിറേറ്റിന്റെ വളര്‍ച്ച എങ്ങനെയാകണമെന്നു വിശദീകരിക്കുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
അടുത്ത 10 വര്‍ഷത്തില്‍ ദുബായിയുടെ സമ്പത്തിനെ ഇരട്ടിയാക്കുന്ന 100 പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ലോകത്തിന് എന്താണോ ആവശ്യം അതു നല്‍കുന്നവരുടേതാണ് അടുത്ത ദശകമെന്ന് ദുബായ് കരുതുന്നു. ആ ആവശ്യങ്ങളെ നിറവേറ്റുന്നതിലൂടെ ലോകത്തിലെ ഏറ്റവും മികച്ച നഗരമായി മാറാന്‍ ദുബായ് ഒരുങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന പദ്ധതികള്‍ ഇവയൊക്കെ
സ്വകാര്യ മേഖലയിലെ നിക്ഷേപം 79,000 കോടി ദിര്‍ഹമെന്നത് 10 വര്‍ഷത്തില്‍ 1 ലക്ഷം കോടി ദിര്‍ഹമാക്കും.
ഡിജിറ്റല്‍ രൂപാന്തര പദ്ധതികളില്‍ നിന്നു പ്രതിവര്‍ഷം 10,000 കോടി ദിര്‍ഹം പ്രതീക്ഷിക്കുന്നു.
സര്‍ക്കാരിന്റെ ചെലവുകള്‍ 51,200 കോടി ദിര്‍ഹമായിരുന്നത് അടുത്ത 10 വര്‍ഷത്തില്‍ 70,000 കോടി ദിര്‍ഹമാക്കും.
ആഭ്യന്തര ചരക്ക്, സേവന ആവശ്യങ്ങളുടെ മൂല്യം 2.2 ലക്ഷം കോടി ദിര്‍ഹത്തില്‍ നിന്ന് 3 ലക്ഷം കോടി ദിര്‍ഹമാക്കും.
വിദേശ വ്യാപാരം 25.6 ലക്ഷം കോടി ദിര്‍ഹമായി അടുത്ത 10 വര്‍ഷത്തില്‍ ഉയര്‍ത്തും.
നേരിട്ടുള്ള വിദേശ നിക്ഷേപം 3200 കോടിയില്‍ നിന്ന് 6000 കോടി ദിര്‍ഹമായി പ്രതിവര്‍ഷം ഉയര്‍ത്തും.
2033 ആകുമ്പോഴേക്കും നേരിട്ടുള്ള വിദേശ നിക്ഷേപം 65,000 കോടി ദിര്‍ഹമായിരിക്കും.
പകലുകളും രാത്രികളും നിലയ്ക്കുന്നില്ല, പിന്നെ നമ്മള്‍ എന്തിനു നില്‍ക്കണം? ഓട്ടം തുടരുക തന്നെ ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. തൊഴില്‍ മേഖലയില്‍ പുതിയതായി 65,000 യുവ ഇമറാത്തികളെ ഉള്‍പ്പെടുത്തും. പുത്തന്‍ തലമുറ വ്യാപാരികളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി ദുബായി വ്യാപാരി പദ്ധതി തുടങ്ങും. എമിറേറ്റിലെ എല്ലാ കമ്പനികള്‍ക്കും ഏകീകൃത വാണിജ്യ ലൈസന്‍സ് ഏര്‍പ്പെടുത്തും. പുതിയ സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കുന്നതിനും വാണിജ്യവല്‍ക്കരിക്കുന്നതിനും സാന്‍ഡ്‌ബോക്‌സ് ദുബായ് തുടങ്ങും. ഇതുവഴി കണ്ടുപിടിത്തങ്ങളുടെ തലസ്ഥാനമായി എമിറേറ്റിനെ രൂപപ്പെടുത്തും. ഉന്നത വിദ്യാഭ്യാസത്തിന്റെ ആസ്ഥാനമാക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ ലോകത്തെ മികച്ച സര്‍വകലാശാലകളെ എമിറേറ്റിലേക്ക് കൊണ്ടുവരും.
പ്രോത്സാഹനം ആവശ്യമായ 400 കമ്പനികളെ കണ്ടെത്തി അവരുടെ ഉല്‍പാദന ശേഷി വര്‍ധിപ്പിച്ചു ലോക നിലവാരത്തിലെത്തിക്കുന്നതിനുള്ള സഹായങ്ങള്‍ നല്‍കും. ഇതുവഴി ലോകത്തിലെ ഏറ്റവും മികച്ചതാകാനുള്ള കിടമത്സരത്തിലാണ് ദുബായ് എന്നു ഷെയ്ഖ് മുഹമ്മദ് ഉറപ്പിച്ചു പറയുന്നു.
നിര്‍മാണ മേഖലയില്‍ ഹരിത, സുസ്ഥിര പദ്ധതികള്‍ അവതരിപ്പിക്കും. ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, തെക്ക് കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളുമായി പുതിയ സാമ്പത്തിക ഇടനാഴി യാഥാര്‍ഥ്യമാക്കുമെന്നും ഡി33 സാമ്പത്തിക അജന്‍ഡയില്‍ പറയുന്നു. ഭാവിയുടെ സാമ്പത്തിക ഇടനാഴി എന്നാണ് ഈ മൂന്നു ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ദുബായിലെ 30 കമ്പനികളെ ലോകത്തിലെ ഏറ്റവും വലിയ കമ്പനികളായി വളര്‍ത്തുന്നതിനുള്ള സഹായം ഭരണകൂടം നല്‍കും.
ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി ദുബായിയുടെ വിദേശ വ്യാപാരം ഇരട്ടിയാക്കാന്‍ ലക്ഷ്യമിടുന്നതായി ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ദുബായിയുടെ വിദേശ വ്യാപാര ഭൂപടത്തില്‍ 400 പട്ടണങ്ങളെ കൂടി ഉള്‍പ്പെടുത്തും. ഇതോടെ എമിറേറ്റിന്റെ വിദേശ വ്യാപാരം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തിലേക്ക് അടുത്ത 10 വര്‍ഷത്തില്‍ എത്താന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.